മഡ്‌ഗാവ്: ഇത്തവണ ഐഎസ്എല്‍ കിരീടത്തിന് പുതിയ അവകാശികൾ. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലും അവസാനിച്ചതോടെ ഞായറാഴ്‌ച നടക്കുന്ന ഐഎസ്‌എല്‍ ഫൈനല്‍ പോരാളികളെ തീരുമാനിച്ചു. കലാശപ്പോരില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ ഹൈദരാബാദ് എഫ്‌സിയാകും. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചെങ്കിലും അത്‌ലറ്റിക്കോ മോഹൻ ബഗാന് കലാശപ്പോരിന് യോഗ്യത നേടാനായില്ല.
രണ്ട് പാദ മത്സരങ്ങളിലുമായി ഹൈദരാബാദ് എഫ്‌സി രണ്ടിന് എതിരെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയതോടെയാണ് മോഹൻബഗാന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഇതോടെ ഐഎസ്‌എല്‍ കിരീടത്തിന് പുതിയ അവകാശികളാകുമെന്നുറപ്പായി. കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് തവണ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടിയിട്ടില്ല. ഹൈദരാബാദ് എഫ്‌സി നേരത്തെ പ്ലേ ഓഫിലെത്തിയിട്ടുണ്ടെങ്കിലും ആദ്യ ഫൈനലിലാകും ഞായറാഴ്‌ച ഇറങ്ങുക.
ജയിച്ചെങ്കിലും ബഗാന് മടങ്ങാം
രണ്ടാം പാദ സെമിയിൽ പൊരുതി കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നതോടെയാണ് മൂന്ന് തവണ കിരീടം ഉയർത്തിയ എടികെ സെമിയിൽ പുറത്തായത്. എട്ട് തവണ ലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ചെങ്കിലും വലകുലുക്കാൻ ഒരു തവണ മാത്രമാണ് ടീമിനായത്. ആദ്യപകുതിയിൽ ഒഗ്ബെച്ചെ, ഹ്യൂഗോ ബോമസ്, ലിസ്റ്റണ്‍ കൊളാസോക്ക് എന്നിവർ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തിയത് എടികെയ്ക്ക് തിരിച്ചടിയായി.
ശ്രമങ്ങളെല്ലാം വലയിലാകാതെ പോകുന്ന കാഴ്‌ചയാണ് രണ്ടാം പകുതിയിലും കണ്ടത്. വിഫല ശ്രമങ്ങള്‍ക്കൊടുവിൽ 79-ാം മിനിറ്റിൽ റോയ് കൃഷ്‌ണയിലൂടെയായിരുന്നു എടികെയുടെ ഗോള്‍. ഇതോടെ ആദ്യപാദ സെമിയില്‍ ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചിരുന്നു.
മാർച്ച് 20 ന് മഡ്ഗാവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഫൈനൽ.
ALSO READ 'മൂസ നന്ദി'; ഖത്തര്‍ ക്ലബ് അൽ സദിന്‍റെ സ്‌നേഹം ഏറ്റുവാങ്ങി ഒരു പയ്യോളിക്കാരൻ