തൃശൂര്‍ : ഐഎസ്‌എല്ലില്‍ രണ്ട് തവണ നഷ്‌ടമായ കിരീടം തേടി കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ദൈവത്തിന്‍റെ പിന്തുണ തേടിയും ആരാധകര്‍. ക്ഷേത്രങ്ങളില്‍ പുഷ്‌പാഞ്ജലിയും, പ്രത്യേക പൂജകളും നടത്തി അവര്‍ ബ്ലാസ്റ്റേഴ്‌സ് സ്നേഹം പ്രകടിപ്പിക്കുകയാണ്.
കേരള പഴനി എന്നറിയപ്പെടുന്ന ചോച്ചേരിക്കുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പേരില്‍ കഴിപ്പിച്ച പുഷ്‌പാഞ്ജലിയുടെ രസീത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ (ആയില്യം), ആല്‍വാരൊ വാസ്ക്വസ് (അത്തം), മാർകോ ലെസ്കോവിച്ച് (അത്തം), ഗോള്‍ കീപ്പര്‍ ഗില്‍ (ഉത്രട്ടാതി) എന്നിവരുടെ പേരിലാണ് ഇവിടെ പുഷ്‌പാഞ്ജലി കഴിപ്പിച്ചിരിക്കുന്നത്. കളിക്കളത്തില്‍ ഒത്തിണക്കത്തോടെ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ദൈവത്തിന്‍റെ പിന്തുണ കൂടിയുണ്ടെങ്കില്‍ കപ്പടിക്കാനാവുമെന്നാണ് വിശ്വാസികളായ ആരാധകര്‍ പറയുന്നത്.
നേരത്തെ 2014, 2016 വര്‍ഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയിരുന്നെങ്കിലും എടികെ മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങിയിരുന്നു. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്.
also read: 'ജനകോടികൾക്കൊപ്പം, പ്രാർഥനകളോടെ' ; മഞ്ഞപ്പടയ്‌ക്ക് ആശംസകളുമായി മോഹന്‍ലാല്‍
കലാശപ്പോരില്‍ ഹൈദരാബാദ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളി. രാത്രി 7.30ന് ഫത്തോഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നതെങ്കിലും ഹൈദരാബാദിന് ആദ്യ ഫൈനലും ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ഫൈനലുമാണിത്.