ബംബോലി : ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തൻമാരുടെ പോരാട്ടത്തിൽ ജംഷഡ്‌പൂരിനെതിരെ ബെംഗളൂരു എഫ് സിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു വിജയം ആഘോഷിച്ചത്. ക്ലീറ്റൺ സിൽവയുടെ ഇരട്ട ഗോളാണ് ബെംഗളൂരുവിന് തകർപ്പൻ ജയം സമ്മാനിച്ചത്.
-
FULL-TIME | #BFCJFC@bengalurufc turn things around in the second half and extend their unbeaten run to 9️⃣ games 🔥#HeroISL #LetsFootball | @JamshedpurFC pic.twitter.com/SW5K7MmUPX
— Indian Super League (@IndSuperLeague) February 5, 2022 " class="align-text-top noRightClick twitterSection" data="
">FULL-TIME | #BFCJFC@bengalurufc turn things around in the second half and extend their unbeaten run to 9️⃣ games 🔥#HeroISL #LetsFootball | @JamshedpurFC pic.twitter.com/SW5K7MmUPX
— Indian Super League (@IndSuperLeague) February 5, 2022FULL-TIME | #BFCJFC@bengalurufc turn things around in the second half and extend their unbeaten run to 9️⃣ games 🔥#HeroISL #LetsFootball | @JamshedpurFC pic.twitter.com/SW5K7MmUPX
— Indian Super League (@IndSuperLeague) February 5, 2022
മത്സരത്തിന്‍റെ ആദ്യ മിനിട്ടിൽ തന്നെ ആതിവേഗ ഗോളുമായി ജംഷഡ്‌പൂര്‍ ബെംഗളൂരുവിനെ ഞെട്ടിച്ചു. ഡാനിയൽ ചിമ ചുക്വുവാണ് ഒന്നാം മിനിട്ടിൽ തന്നെ മിന്നൽ വേഗത്തിൽ ഗോൾ നേടിയത്. ഇതോടെ മറുപടി ഗോൾ നേടാനുള്ള ശ്രമം ബെംഗളൂരു ആരംഭിച്ചെങ്കിലും ജംഷഡ്‌പൂര്‍ പ്രതിരോധനിര ശക്തമായി ചെറുത്തു. ഇതോടെ ആദ്യ പകുതി ഒരു ഗോൾ ലീഡുമായി ജംഷഡ്‌പൂര്‍ അവസാനിപ്പിച്ചു.
-
.@chetrisunil11 pounced on a loose ball to get @bengalurufc back to level terms 🤜🤛#BFCJFC #HeroISL #LetsFootball pic.twitter.com/G97B8sc7LW
— Indian Super League (@IndSuperLeague) February 5, 2022 " class="align-text-top noRightClick twitterSection" data="
">.@chetrisunil11 pounced on a loose ball to get @bengalurufc back to level terms 🤜🤛#BFCJFC #HeroISL #LetsFootball pic.twitter.com/G97B8sc7LW
— Indian Super League (@IndSuperLeague) February 5, 2022.@chetrisunil11 pounced on a loose ball to get @bengalurufc back to level terms 🤜🤛#BFCJFC #HeroISL #LetsFootball pic.twitter.com/G97B8sc7LW
— Indian Super League (@IndSuperLeague) February 5, 2022
എന്നാൽ രണ്ടാം പകുതിയിൽ ബെംഗളൂരു ശക്‌തമായി തിരിച്ചടിച്ചു. 54-ാം മിനിട്ടിൽ നായകൻ സുനിൽ ഛേത്രിയാണ് ബെംഗളൂരുവിന്‍റെ ആദ്യ ഗോൾ സ്വന്തമാക്കിയത്. ഗോളടിച്ചതോടെ ഛേത്രി ഫെറാന്‍ കോറോമിനാസിനെ പിന്തള്ളി ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ടോപ് സ്കോറര്‍(49) എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ് 49 ഗോളുകളുമായി ഛേത്രിക്കൊപ്പമുളളത്.
ALSO READ: പലരേയും പരീക്ഷിച്ചു, പക്ഷേ ധോണിക്ക് ശേഷം അതുപോലൊരു ഫിനിഷറെ കണ്ടെത്താനായില്ല : രോഹിത്
പിന്നാലെ 62-ാം മിനിട്ടിൽ ക്ലീറ്റൺ സിൽവ രണ്ടാം ഗോളിലുടെ ബെംഗളൂരുവിന്‍റെ ലീഡുയർത്തി. സമനില ഗോളിനായി പരിശ്രമിച്ചുകൊണ്ടിരുന്ന ജംഷഡ്‌പൂരിന്‍റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ രണ്ടാം ഗോൾ നേടി സിൽവ ബെംഗളൂരുവിന്‍റെ വിജയം മനോഹരമാക്കി.
വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 23 പോയിന്‍റുമായി ബെംഗളൂരു പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കെത്തി. 13 മത്സരങ്ങളിൽ നിന്ന് 22 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ പട്ടികയിൽ നാലാം സ്ഥാനത്താണ്.