ETV Bharat / sports

ഛേത്രിപ്പടയ്‌ക്ക് കണ്ണീര്‍ ; ഐഎസ്‌എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്‍ - സുനില്‍ ഛേത്രി

ഐഎസ്‌എല്‍ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് എടികെ മോഹന്‍ ബഗാന്‍

ISL 2023  atk mohun bagan vs bengaluru fc highlights  atk mohun bagan  bengaluru fc  atk mohun bagan win ISL 2023  Dimitri petratos  sunil chhetri  roy krishna  ഐഎസ്‌എല്‍  ഐഎസ്‌എല്‍ 2023  ബെംഗളൂരു എഫ്‌സി  എടികെ മോഹന്‍ ബഗാന്‍  ഐഎസ്‌എല്‍ കിരീടം എടികെ മോഹന്‍ ബഗാന്  ദിമിത്രി പെട്രറ്റോസ്  സുനില്‍ ഛേത്രി  റോയ് കൃഷ്ണ
ഛേത്രിപ്പടയ്‌ക്ക് കണ്ണീര്‍
author img

By

Published : Mar 19, 2023, 10:42 AM IST

പനാജി : ഐഎസ്‌എല്ലിന്‍റെ കലാശപ്പോരില്‍ ബെംഗളൂരു എഫ്‌സിയെ കീഴടക്കി കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്‍. അവേശം അലതല്ലിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എടികെ മോഹന്‍ ബഗാന്‍ ബെംഗളൂരുവിനെ തോല്‍പ്പിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും രണ്ട് സംഘവും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിയത്.

ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനാണ് എടികെ ബെംഗളൂരുവിനെ തളച്ചത്. പെനാല്‍റ്റിയില്‍ എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയാന്‍ നസീരി, മന്‍വീര്‍ സിങ്‌ എന്നിവരാണ് വലകുലുക്കിയത്. ബെംഗളൂരുവിനായി അലന്‍ കോസ്റ്റ, സുനില്‍ ഛേത്രി, റോയ് കൃഷ്ണ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്രൂണോ റമീറസ്, പാബ്ലോ പെരെസ് എന്നിവരുടെ കിക്കുകള്‍ പാഴായി.

പെനാല്‍റ്റിയില്‍ നിന്നുമാണ് ഫൈനലിലെ നാലില്‍ മൂന്ന് ഗോളുകളും പിറന്നത്. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ കണ്ടെത്തിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്‌ണയുമാണ് ബെംഗളൂരുവിനായി ഗോളടിച്ചത്. മത്സരത്തിന്‍റെ തുടക്കം തൊട്ട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്‌ചയ്‌ക്കാണ് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയം സാക്ഷിയായത്.

എന്നാല്‍ 14-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രറ്റോസ് എടികെ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു. ഒരു കോര്‍ണറിന്‍റെ ബാക്കിപത്രമായാണ് ഈ പെനാല്‍റ്റി വന്നത്. ദിമിത്രി പെട്രറ്റോസിന്‍റെ കിക്ക് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് സന്ധു രക്ഷപ്പെടുത്തിയെങ്കിലും ഈ പന്ത് വന്നത് ആഷിഖ് കുരുണിയന് നേര്‍ക്കാണ്. അപകടമൊഴിവാക്കാനായി റോയ് കൃഷ്ണ പന്ത് കൈകൊണ്ട് തടുത്തതിനായിരുന്നു റഫറി എടികെയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ദിമിത്രി പെട്രറ്റോസിന് പിഴച്ചില്ല.

ഒപ്പമെത്താന്‍ ബെംഗളൂരു ആക്രമണം കടുപ്പിച്ചതോടെ നിരവധി അവസരങ്ങള്‍ പിറന്നുവെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബെംഗളൂരു ഒപ്പമെത്തി. 45+5ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രിയാണ് ഗോളടിച്ചത്. എടികെ ബോക്‌സില്‍ സുഭാശിഷ് റോയ് എടികെ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.

കിക്കെടുത്ത ഛേത്രി അനായാസം വലകുലുക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1 എന്ന സ്‌കോറിന് അവസാനിച്ചു. മുന്നിലെത്താനുറച്ചാണ് ഇരു ടീമുകളും കളത്തിലെത്തിയത്. ഇതോടെ തുടക്കം മുതല്‍ ആക്രമണം വീണ്ടും കടുത്തു. ആഷിഖ്‌ കുരുണിയന് പകരം കളത്തിലെത്തിയ ലിസ്റ്റണ്‍ കൊളാസോ എടികെയ്‌ക്കായി കളം നിറഞ്ഞു. 60-ാം മിനിട്ടില്‍ താരത്തിന്‍റെ ഒരു പൊളപ്പന്‍ ലോങ്‌റേഞ്ചര്‍ ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് തട്ടിയകറ്റി.

റീബൗണ്ടായെത്തിയ പന്ത് ലഭിച്ചുവെങ്കിലും ദിമിത്രി പെട്രറ്റോസിന് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തെത്തിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ എടികെ താരം ഒരു ഹ്യൂഗോ ബൗമസിന്‍റെ ലോങ് റേഞ്ചര്‍ ബെംഗളൂരുവിന്‍റെ ക്രോസ് ബാറിന് മുകളിലൂടെ പറക്കുന്നതിനും ഫത്തോര്‍ഡ സാക്ഷിയായി. ഒടുവില്‍ 78ാം മിനിട്ടില്‍ എടികെയെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു ലീഡെടുത്തു.

ALSO READ: മാസ്റ്റേഴ്‌സ് ഹാൻഡ്‌ബോൾ ലോകകപ്പ്: ഇന്ത്യൻ ടീമിൽ തൃശൂരില്‍ നിന്ന് മൂന്ന് പേർ

റോയ് കൃഷ്ണയാണ് ഗോളടിച്ചത്. ഒരു കോര്‍ണറില്‍ നിന്നായിരുന്നു ഈ ഗോളിന്‍റെ വരവ്. റോഷന്‍ സിങ്‌ എടുത്ത കിക്കില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു റോയ്‌ കൃഷ്‌ണ വലകുലുക്കിയത്. 85-ാം മിനിട്ടില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെയാണ് എടികെ ഈ ഗോളിന് മറുപടി നല്‍കിയത്. നംഗ്യാല്‍ ഭൂട്ടിയയെ പാബ്ലോ പെരസ് ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയെടുത്ത ദിമിത്രി പെട്രറ്റോസിന് ഇത്തവണയും പിഴച്ചില്ല.

ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലെത്തി. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും മത്സരത്തിന്‍റെ നിശ്ചിത സമയത്ത് ഗോളടിക്കാന്‍ കഴിഞ്ഞില്ല. അധിക സമയത്തേക്ക് നീണ്ട കളിയില്‍ എടികെയും ബെംഗളൂരുവും അവസരങ്ങള്‍ തുറന്നെടുത്തുവെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിയാവുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.