ETV Bharat / sports

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അല്‍ നാസറില്‍ കളിക്കുമോ?; കരാര്‍ എന്തായി ? - പിയേഴ്‌സ് മോര്‍ഗന്‍

സൗദി ക്ലബ് അല്‍ നാസറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കരാറിലൊപ്പിട്ടെന്ന റിപ്പോര്‍ട്ട് തള്ളി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകര്‍.

Saudi Arabia Club Al Nassr  Al Nassr  Cristiano Ronaldo  Cristiano Ronaldo news  Piers Morgan  Fabrizio Romano  ക്രിസ്റ്റ്യാനോ റൊണാൾഡോ  അൽ നാസര്‍  പിയേഴ്‌സ് മോര്‍ഗന്‍  ഫാബ്രിസിയോ റൊമാനോ
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അല്‍ നാസറില്‍ കളിക്കുമോ?; കരാര്‍ എന്തായി ?
author img

By

Published : Dec 6, 2022, 1:52 PM IST

ദോഹ: പോർച്ചുഗലിന്‍റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറുമായി കരാര്‍ ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ രണ്ട് മില്യണ്‍ യൂറോയ്‌ക്ക് രണ്ടര വര്‍ഷത്തേക്കാണ് കരാറെന്നും പ്രമുഖ സ്‌പാനിഷ് സ്പോർട്‌സ് മാധ്യമമായ മാർക്കയാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. അടുത്ത വർഷം ജനുവരി ഒന്നിന് തുറക്കുന്ന ട്രാൻസ്‌ഫർ വിന്‍ഡോയിലൂടെ റൊണാൾഡോ അൽ നാസറിലെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ക്രിസ്റ്റ്യാനോയും ക്ലബും കരാര്‍ ഒപ്പുവച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകരായ പിയേഴ്‌സ് മോര്‍ഗനും ഫാബ്രിസിയോ റൊമാനോയും. വാര്‍ത്ത സത്യമല്ലെന്ന് മോര്‍ഗന്‍ ട്വീറ്റ് ചെയ്‌തപ്പോള്‍ ഡോക്യുമെന്‍റുകളുടെ പരിശോധന നടക്കുന്നുണ്ടെന്നും എന്നാല്‍ ഇതേവരെ ഒരു കരാറിലും ഇരുകൂട്ടരും ഒപ്പുവച്ചിട്ടില്ലെന്നാണ് ട്രാന്‍സ്‌ഫര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ഫാബ്രിസിയോ അറിയിച്ചിരിക്കുന്നത്. നിലവില്‍ റൊണാൾഡോയുടെ ശ്രദ്ധ ഖത്തര്‍ ലോകകപ്പിലാണെന്നും ഫാബ്രിസിയോ വ്യക്തമാക്കി.

നേരത്തെ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് യുണൈറ്റഡുമായുള്ള ബന്ധം ഉലഞ്ഞ റൊണാൾഡോ നിലവില്‍ ഫ്രീ ഏജന്‍റാണ്. പല യൂറോപ്യന്‍ ക്ലബുകളും കയ്യൊഴിഞ്ഞ 37കാരനായി തുടക്കം മുതല്‍ ഗൗരവമായി താത്‌പര്യം പ്രകടിപ്പിച്ച ഒരേയൊരു ക്ലബ്ബാണ് അൽ നാസർ. നേരത്തെ, റൊണാൾഡോയുടെ ഏജന്‍റ് ജോർജ്ജ് മെൻഡസ് ബയേൺ മ്യൂണിക്ക്, ചെൽസി, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങി യൂറോപ്പിലെ നിരവധി ക്ലബ്ബുകളുമായി സംസാരിച്ചിരുന്നുവെങ്കിലും ആരും കാര്യമായ താത്‌പര്യം കാണിച്ചില്ല.

  • Al Nassr official proposal to Cristiano Ronaldo is on the table, as called last week. €200m per year until 2025, but including sponsor deals. Documents are being checked. 🚨🇵🇹🇸🇦 #Ronaldo

    There’s still nothing signed, agreed or approved by Cristiano. Focus is on the World Cup. pic.twitter.com/FUTxOnoDI7

    — Fabrizio Romano (@FabrizioRomano) December 5, 2022 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ലോകത്തെ മുന്‍നിര താരങ്ങളിലൊരാളായ റൊണാൾഡോയിൽ നിന്നുള്ള പരസ്യ വരുമാനവും സൗദി ക്ലബ് ലക്ഷ്യം വയ്‌ക്കുന്നുണ്ട്. നിലവിൽ സൗദി ഒന്നാം ഡിവിഷൻ ലീഗായ സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനക്കാരായ അൽ നാസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് അടക്കം വിജയിച്ചിട്ടുണ്ട്.

Also read: ഖത്തറില്‍ ചരിത്രം പിറന്നു; ടിറ്റെയ്‌ക്കും ബ്രസീലിനും കയ്യടിച്ച് ഫുട്‌ബോള്‍ ലോകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.