ETV Bharat / sports

ഒളിമ്പിക്‌സ് നടത്താന്‍ കൊവിഡ് വാക്‌സിന്‍ വേണമെന്ന അഭിപ്രായം തള്ളി ഐഒസി - olympics news

നേരത്തെ ഒളിമ്പിക്സ് യാഥാർത്ഥ്യമാകാന്‍ കൊവിഡ് 19 വാക്‌സിന്‍ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട് എഡിന്‍ബർഗിലെ ഗ്ലോബല്‍ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയലെ ഡോക്‌ടർ ദേവി ശ്രീധർ രംഗത്ത് വന്നിരുന്നു

ഒളിമ്പിക്‌സ് വാർത്ത  കൊവിഡ് വാർത്ത  ജപ്പാന്‍ വാർത്ത  covid news  olympics news  japan news
ഒളിമ്പിക്‌സ്
author img

By

Published : Apr 29, 2020, 7:29 PM IST

സിഡ്‌നി: ടോക്കിയോ ഒളിമ്പിക്‌സ് യാഥാർത്ഥ്യമാകാന്‍ കൊവിഡ് വാക്‌സിനേഷന്‍ ആവശ്യമാണെന്ന ശാസ്‌ത്രജ്‌ഞരുടെ അഭിപ്രായം തള്ളി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി. ശാസ്‌ത്രജ്ഞരുടെ അഭിപ്രായം ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും എന്നാല്‍ അതുമായി യോജിക്കാന്‍ കഴിയില്ലെന്നും ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഐഒസി അംഗം ജോണ്‍ കോട്ട് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെയും ജപ്പാനിലെ ആരോഗ്യവകുപ്പ് അധികൃതരുടെയും നിർദ്ദേശങ്ങൾ മാനിച്ച് ഒളിമ്പിക്‌സുമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇതേവരെ പരിഗണനക്ക് വന്നിട്ടിലെന്നും ഐഒസി അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം ജപ്പാന് മാത്രമല്ല ലോകത്തിന് ഒന്നാകെ കൊവിഡിനെ അമർച്ചചെയ്യാന്‍ സാധിച്ചാലെ ഗെയിംസ് യാഥാർത്ഥ്യമാകൂവെന്ന് ജപ്പാനിലെ ഒളിമ്പിക് കമ്മിറ്റി അധികൃതർ വ്യക്തമാക്കി.

200ഓളം രാജ്യങ്ങളില്‍ നിന്നുള്ള 15,400ഓളം ഒളിമ്പ്യന്‍മാരും പരിശീലകരും ടെക്‌നീഷന്‍മാരും അടങ്ങുന്ന സംഘത്തിന്‍റെ സുരക്ഷ ഉറപ്പാക്കണം. ഗെയിംസ് നടക്കുമ്പോൾ വൈറസ് പടരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് നിരവധി ജോലികൾ പൂർത്തിയായി കഴഞ്ഞു. 43 വേദികളിലായാണ് ഗെയിംസ് നടക്കുക. നേരത്തെ എഡിന്‍ബർഗിലെ ഗ്ലോബല്‍ ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയലെ ഡോക്‌ടർ ദേവി ശ്രീധറാണ് ഒളിമ്പിക്‌സിന്‍റെ നടത്തിപ്പിന് കൊവിഡ് വാക്‌സിന്‍ ആവശ്യമാണെന്ന അഭിപ്രയവുമായി രംഗത്ത് വന്നത്. ജപ്പാനില്‍ മാത്രം ഇതിനകം 394 പേർ കൊവിഡ് ബാധിച്ചു മരിച്ചു. 13,700ഓളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.