ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വർഷത്തേക്ക് നീട്ടിവെച്ചത് ജപ്പാന്‍ സാമ്പത്തികമായി ഗുണം ചെയ്യുമെന്ന് മുതിർന്ന ഒളിമ്പിക് കമ്മിറ്റി അംഗം ജോണ്‍ കോയട്ടസ്. അടുത്ത വർഷം ജപ്പാന്‍റെ സാമ്പിത്തിക രംഗത്തിന് ഒളിമ്പിക്‌സ് ഉണർവേകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ജപ്പാന്‍. അതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയിംസ് ഒരു വർഷത്തേക്ക് നീട്ടിവെച്ചതിലൂടെ വേണ്ടത്ര തയാറെടുപ്പുകൾ നടത്താന്‍ ജപ്പാന് സമയം ലഭിക്കും. ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ജൂലൈ 23-ന് പ്രത്യേകം ചടങ്ങ് സംഘടിപ്പിക്കുമെന്ന് സംഘാടകരും വ്യക്തമാക്കി. തങ്ങൾ അതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും സംഘാടകർ കൂട്ടിച്ചേർത്തു. ഗെയിംസ് മാറ്റിവെച്ചതിലൂടെ 12.6 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ അധിക ചെലവ് ജപ്പാന് ഉണ്ടാകുമെന്നാണ് സാമ്പിത്തിക മേഖലയിലെ വിദഗ്‌ധർ കണക്കാക്കുന്നത്. കൊവിഡ് ബാധയെ തുടർന്ന് ലോകത്തെമ്പാടും ആയിരക്കണക്കിന് ആളുകൾ മരിക്കുന്ന പശ്ചാത്തലത്തിലാണ് ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഒളിമ്പിക് നടത്താനാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുമായി ആലോചിച്ച് ജപ്പാന്‍ തീരുമാനിച്ചത്. അതേസമയം കൊവിഡ് ഭീതി അന്താരാഷ്‌ട്ര തലത്തില്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഈ കാലയളവിലും ഒളിമ്പിക്‌സ് നടത്താന്‍ സാധിക്കുന്ന കാര്യം സംശയമാണെന്ന് സംഘാടകസമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഒളിമ്പിക്‌സ് മാറ്റിവച്ചത് ജപ്പാന് സാമ്പത്തികമായി ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍
അടുത്ത വർഷം ജപ്പാന്‍റെ സാമ്പിത്തിക രംഗത്തിന് ഒളിമ്പിക്‌സ് ഉണർവേകുമെന്ന് ഒളിമ്പിക് കമ്മിറ്റി അംഗം ജോണ്‍ കോയട്ടസ്