ഫ്ലോറിഡ: തുടര്‍ച്ചയായ 34-ാം മത്സരത്തിലും പരാജയം അറിയാതെയുള്ള കുതിപ്പ് തുടര്‍ന്ന് ലയണല്‍ മെസിയുടെ അര്‍ജന്‍റീന. അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്‍റീന കീഴടക്കിയത്. ലയണല്‍ മെസി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലൗറ്റാരോ മാര്‍ട്ടിനസും ലക്ഷ്യം കണ്ടു.
-
REVIVÍ LOS GOLES DE #ARGENTINA 3 - 0 HONDURAS CON LOS RELATOS DE @GIRALTPABLO 👊🏼🤩🔥 pic.twitter.com/w0D6ZEJIpA
— Argentina Gol (@BocaJrsGolArg) September 24, 2022 " class="align-text-top noRightClick twitterSection" data="
">REVIVÍ LOS GOLES DE #ARGENTINA 3 - 0 HONDURAS CON LOS RELATOS DE @GIRALTPABLO 👊🏼🤩🔥 pic.twitter.com/w0D6ZEJIpA
— Argentina Gol (@BocaJrsGolArg) September 24, 2022REVIVÍ LOS GOLES DE #ARGENTINA 3 - 0 HONDURAS CON LOS RELATOS DE @GIRALTPABLO 👊🏼🤩🔥 pic.twitter.com/w0D6ZEJIpA
— Argentina Gol (@BocaJrsGolArg) September 24, 2022
മത്സരത്തിന്‍റെ ഇരു പകുതികളിലുമായാണ് മെസിയുടെ ഗോളുകള്‍. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് അര്‍ജന്‍റീനന്‍ ആധിപത്യമാണ് കണ്ടത്. 16-ാം മിനിട്ടില്‍ തന്നെ മാര്‍ട്ടിനസിലൂടെ സംഘം മുന്നിലെത്തുകയും ചെയ്‌തു. പപു ഗോമസാണ് ഗോളിന് വഴിയൊരുക്കിയത്.
ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത്(45+2) ലഭിച്ച പെനാല്‍റ്റിയിലൂടെ മെസി ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ 69-ാം മിനിട്ടിലാണ് മെസി അര്‍ജന്‍റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ 68 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്‍റീനയാണ്.