ETV Bharat / sports

'നിങ്ങളുടെ വിജയം ഭാവി താരങ്ങൾക്ക് പ്രചോദനമാകും'; തോമസ് കപ്പ് ജേതാക്കൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

author img

By

Published : May 15, 2022, 7:32 PM IST

നിലവിലെ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരായ ഫൈനലിൽ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ തോമസ് കപ്പിൽ ആദ്യ കിരീടം സ്വന്തമാക്കിയത്.

India's Thomas Cup win will motivate many sportspersons: PM Modi  തോമസ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി  INDIA BEAT INDONESIA 3 0 TO LIFT MAIDEN THOMAS CUP TROPHY  THOMAS CUP TROPHY  തോമസ് കപ്പിൽ ഇന്ത്യക്ക് ചരിത്ര നേട്ടം  തോമസ് കപ്പിൽ ഇന്ത്യക്ക് കിരീടം  PM Modi congratulates Thomas Cup winners  ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ  കിഡംബി ശ്രീകാന്ത്
'നിങ്ങളുടെ വിജയം ഭാവി താരങ്ങൾക്ക് പ്രചോദനമാകും'; തോമസ് കപ്പ് ജേതാക്കൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: തോമസ് കപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബാഡ്‌മിന്‍റൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീം ചരിത്രം രചിച്ചുവെന്നും ഈ വിജയം ഭാവിയുടെ താരങ്ങൾക്ക് പ്രചോദനമാകുമെന്നും മോദി ട്വീറ്റ് ചെയ്‌തു. 14 തവണ ചാമ്പ്യൻമാരായ ഇന്തോനേഷ്യക്കെതിരായ ഫൈനലിൽ ആദ്യ മൂന്ന് റൗണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

'ഇന്ത്യൻ ബാഡ്‌മിന്‍റൺ ടീം ചരിത്രം രചിച്ചു! ഇന്ത്യ തോമസ് കപ്പ് നേടിയതിൽ രാജ്യം മുഴുവൻ ആഹ്‌ളാദിക്കുന്നു! ഞങ്ങളുടെ ടീമിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ. ഈ വിജയം വരാനിരിക്കുന്ന നിരവധി കായിക താരങ്ങൾക്ക് പ്രചോദനമാകും.' മോദി ട്വീറ്റ് ചെയ്‌തു.

ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, ലോക എട്ടാം നമ്പർ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി എന്നിവരാണ് ഫൈനലിൽ ഇന്ത്യയുടെ വിജയ ശിൽപ്പികൾ. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി.

ALSO READ: മലയാളിക്കരുത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം; തോമസ് കപ്പ് ബാഡ്‌മിന്‍റണ്‍ കിരീടം ഇന്ത്യയ്ക്ക്

ലോക അഞ്ചാം നമ്പർ താരം ആന്റണി സിനിസുക ജിന്‍റിംഗിനെ 2-1ന് തകർത്ത് ലക്ഷ്യ സെന്നാണ് ഇന്ത്യക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. സ്‌കോർ 8-21 21-17 21-16. പിന്നാലെ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സൻ-കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് തകർത്ത് ലീഡ് വർധിപ്പിച്ചു.

മൂന്നാം റൗണ്ടിൽ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ ജൊനാഥൻ ക്രിസ്റ്റിയെ 21-15, 23-21 സ്‌കോറിന് മറികടന്ന് കിഡംബി ശ്രീകാന്ത് ഇന്ത്യക്ക് വിജയവും കിരീടവും സമ്മാനിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ ഡെന്‍മാര്‍ക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലില്‍ എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.