ഉലാന്‍-ഉടെ: റഷ്യയില്‍ നടക്കുന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആറാം സീഡ് താരം മഞ്ചു റാണി ക്വാർട്ടർ ഫൈനലിലേക്ക്. 48 കിലോ വിഭാഗത്തിലെ മത്സരത്തില്‍ ഉടനീളം ആധിപത്യം പുലർത്തിയ റാണി എതിരില്ലാത്ത അഞ്ച് പോയന്റിന് വിജയിച്ചാണ് ക്വാർട്ടർ ഫൈനലില്‍ കടന്നത്. ഒക്ടോബർ 10ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ദക്ഷിണ കൊറിയയുടെ കിം ഹ്യാങ് മിനിനെ റാണി നേരിടും.
അതേസമയം ഇറ്റലിയുടെ ഏഞ്ചലീന കരീനിയോട് നാലിനെതിരേ ഒരു പോയന്റിന് ഇന്ത്യയുടെ മഞ്ചു ബാംബോറിയ പരാജയപ്പെട്ടു. ടൂർണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ ബാംബോറിയ പരാജയം രുചിക്കുകയായിരുന്നു. ആറ് തവണ ലോക ചാമ്പ്യനായ മോരി കോം വ്യാഴാഴ്ച്ച തന്റെ ആദ്യ മത്സരത്തിന് ഇറങ്ങും. തായ് ലാന്റിന്റെ ജുറ്റാമാസ് ജിറ്റേപാങുമായിട്ടാകും മേരികോമിന്റെ ആദ്യ മത്സരം.