ചെന്നൈ: 44ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി എഐസിഎഫ് സെക്രട്ടറി ഭരത് സിങ് ചൗഹാൻ. യുക്രൈന്‍ അധിനിവേഷത്തെ തുടര്‍ന്ന് ചെസ് ഒളിമ്പ്യാഡ് വേദി റഷ്യയില്‍ നിന്നും മാറ്റിയതിന് പിന്നാലെയാണ് അതിഥേയത്വത്തിനായുള്ള ശ്രമം ഇന്ത്യ ആരംഭിച്ചത്.
ഇവന്‍റിനായി ഇതര തീയതികളും സ്ഥലങ്ങളും കണ്ടെത്തുന്നതിനായി ഇതിനകം തന്നെ ശ്രമം ആരംഭിച്ചതായും എഐസിഎഫ് വ്യക്തമാക്കി. 190 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ രണ്ടാഴ്‌ച കാലയളവിൽ മത്സരിക്കുന്ന ഒരു ദ്വിവത്സര ഇവന്‍റാണ് ചെസ് ഒളിമ്പ്യാഡ്. 2022ലെ പതിപ്പ് ജൂലൈ 26 മുതൽ ഓഗസ്റ്റ് 8 വരെയാണ് മോസ്കോ നിശ്ചയിച്ചിരുന്നത്. ഏകദേശം 75 കോടി രൂപയാണ് ബജറ്റ്.
ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചാൽ, 2013ലെ ലോക ചാമ്പ്യൻഷിപ്പിന് ശേഷം രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ പ്രധാന ലോക മേളയാവുമിത്. അതേസമയം റഷ്യയിൽ ആസൂത്രണം ചെയ്തിരുന്ന ചെസ് ഒളിമ്പ്യാഡും മറ്റ് ഔദ്യോഗിക മത്സരങ്ങളും മാറ്റാൻ ഇന്‍റര്‍നാഷണൽ ചെസ് ഫെഡറേഷൻ വെള്ളിയാഴ്‌ചയാണ് തീരുമാനിച്ചത്.