ETV Bharat / sports

ലോക പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യക്ക് നഷ്‌ടമായി - ബോക്‌സിങ് വാർത്ത

2021-ലെ ലോക പുരുഷ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യ 500 യുഎസ് ഡോളർ പിഴ അടക്കേണ്ടി വരും.

boxing news  World Championships news  ബോക്‌സിങ് വാർത്ത  ലോക ചാമ്പ്യന്‍ഷിപ്പ് വാർത്ത
ബോക്‌സിങ്
author img

By

Published : Apr 29, 2020, 5:28 PM IST

ന്യൂഡൽഹി: 2021-ലെ ലോക പുരുഷ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഇന്ത്യക്ക് നഷ്‌ടമായി. ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള ഫീസ് കെട്ടിവെക്കുന്നതില്‍ വീഴ്‌ച്ചവരുത്തിയതാണ് ഇന്ത്യക്ക് വിനയായതെന്ന് അന്താരാഷ്‌ട്ര അമേച്വർ ബോക്‌സിങ് അസോസിയേഷന്‍ (എഐബിഎ) പ്രസ്താവനയിലൂടെ വ്യക്തമാക്കി. ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഫീസ് അടക്കുന്നതില്‍ വീഴ്‌ച്ചവരുത്തിയത് കാരണം മത്സരം സെർബിയയിലേക്ക് മാറ്റി. സെർബിയയിലെ ബെൽഗ്രേഡിലാണ് ടൂർണമെന്‍റ് നടക്കുക. സെർബിയയിൽ ചാമ്പ്യൻഷിപ്പിനു വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്നും എഐബിഎയുടെ പ്രസ്താവനയിൽ പറയുന്നു.

നേരത്തെ 2021ൽ ഡൽഹിയിൽ മത്സരം നടത്താനായിരുന്നു ധാരണ. 2017 ജൂലൈയിലായിരുന്നു ഇതു സംബന്ധിച്ച് ധാരണയായത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയിൽ ഫീസ് അടക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ബോക്സിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് എഐബിഎ നൽകിയിരുന്നു.

ടൂർണമെന്‍റ് റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യ 500 യുഎസ് ഡോളർ പിഴ അടക്കേണ്ടി വരും. 2018 നവംബറിൽ ഇന്ത്യയിൽ നടന്ന അന്താരാഷ്‌ട്ര വനിതാ ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കൊസോവോ ബോക്സർ ദോൻജേത സാദിക്കുവിന് വിസ നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് സങ്കീർണമായ സാഹചര്യങ്ങൾ ഉടലെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.