ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) പുരുഷ വിഭാഗം തുഴച്ചിലില്‍ (Rowing Men's Four Event) ഇന്ത്യന്‍ സംഘത്തിന് വെങ്കലം. ജസ്വീന്ദര്‍ സിങ് (Jaswinder Singh), ഭീം സിങ് (Bheem Singh), പുനിത് കുമാര്‍ (Punit Kumar), ആശിഷ് ഗോലിയാന്‍ (Ashish Goliyan) സംഘമാണ് ഇന്ത്യയ്‌ക്കായി നേട്ടം കൊയ്‌തത്. 6:04.96 സമയത്തോടെ ആദ്യമെത്തിയ ഉസ്‌ബെക്കിസ്ഥാനാണ് സ്വര്‍ണം.
2000 മീറ്റര്‍ റേസില്‍ 6 മിനിട്ട് 10.81 സെക്കന്‍ഡ് സമയം കൊണ്ടാണ് ഇന്ത്യന്‍ സംഘം ഫിനിഷ് ചെയ്‌തത്. ഇന്ത്യയെ നേരിയ വ്യത്യാസത്തില്‍ മറികടന്ന ചൈനയ്‌ക്കാണ് മത്സര വിഭാഗത്തില്‍ വെള്ളി. 6 മിനിട്ടും 10.4 സെക്കന്‍റും കൊണ്ടായിരുന്നു ചൈനീസ് സംഘം മത്സരം ഫിനിഷ് ചെയ്‌തത്.
ഇതിന് പിന്നാലെ നടന്ന തുഴച്ചിലിലെ തന്നെ പുരുഷ വിഭാഗം ക്വാഡ്രപ്പിൾ സ്‌കള്‍ മത്സരത്തിലും ഇന്ത്യന്‍ സംഘത്തിന് വെങ്കലം സ്വന്തമാക്കാന്‍ സാധിച്ചു. സത്നാം സിങ് (Satnam singh), പർമീന്ദർ സിങ് (Parminder Singh), ജക്കാർ ഖാൻ (Jakar Khan), സുഖ്‌മീത് സിങ് (Sukhmeet Singh) എന്നിവരാണ് ഈ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. 6:08.61s സമയം കൊണ്ടാണ് ഇന്ത്യന്‍ സംഘം മത്സരം ഫിനിഷ് ചെയ്‌തത്.
ഈ ഗെയിംസിലെ തുഴച്ചില്‍ വിഭാഗത്തില്‍ ഇന്ത്യയുചെ അഞ്ചാമത്തെ മെഡല്‍ നേട്ടമായിരുന്നു ഇത് (India Win Five Medals in Rowing). ഇന്നലെ (24 സെപ്‌റ്റംബര്‍) തുഴച്ചിലിലെ രണ്ട് വിഭാഗങ്ങളില്‍ ഇന്ത്യ വെള്ളിയും ഒന്നില്‍ വെങ്കലുമാണ് ഇന്ത്യ നേടിയിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന പുരുഷ വിഭാഗം ലൈറ്റ് വെയിറ്റ് ഡബിൾ സ്‌കള്‍സ് (ightweight Men’s Double Sculls Results) വിഭാഗത്തില്‍ ഇന്ത്യയ്‌ക്കായി അര്‍ജുന്‍ ലാല്‍ (Arjun Lal), അരവിന്ദ് സിങ് (Aravind Singh) സഖ്യമാണ് തുഴച്ചിലിലെ ആദ്യ മെഡല്‍ നേടിയെടുത്തത്. ഇതിന് പിന്നാലെ തുഴച്ചിലില്‍ പുരുഷ വിഭാഗം എട്ട് അംഗ സംഘവും ഇന്ത്യയ്‌ക്കായി വെള്ളി നേടി. കൂടാതെ പുരുഷ വിഭാഗം ഡബിള്‍സിലും വെങ്കലം നേടാന്‍ ഇന്ത്യയ്‌ക്കായി. ഹാങ്‌ചോയില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ മെഹുലി ഘോഷ് (Mehuli Ghosh), ആഷി ചൗക്‌സി (Ashi Chouksey), റമിത എന്നിവരുടങ്ങിയ വനിത സംഘമാണ് ഇന്ത്യയ്‌ക്കായി ഗെയിംസിലെ ആദ്യ മെഡല്‍ നേടിയത്.
Read More : First Medal For India In Asian Games 2023: ആദ്യം 'വെള്ളി', ഹാങ്‌ചോയില്‍ മെഡല്‍വേട്ട തുടങ്ങി ഇന്ത്യ