സൂറിച്ച് : ഫിഫ റാങ്കിങ്ങിൽ (FIFA rankings) ആദ്യ നൂറിൽ ഇടം നേടി ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം. പുതിയ റാങ്കിങ്ങിൽ ഒരു സ്ഥാനം ഉയർന്നാണ് ഇന്ത്യ 100-ാം സ്ഥാനത്ത് ഇടം നേടിയത്. അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം ആദ്യ നൂറിൽ എത്തുന്നത്. 2018 ഓഗസ്റ്റിൽ 96-ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യൻ ടീമിന്‍റെ ഏറ്റവും മികച്ച റാങ്കിങ്. ഇന്‍റർ കോണ്ടിനന്‍റൽ കപ്പിലെ കിരീട നേട്ടവും സാഫ് കപ്പിലെ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യയെ റാങ്കിങ്ങിൽ മുന്നേറാൻ സഹായിച്ചത്.
1204.9 പോയിന്‍റോടെയാണ് ഇന്ത്യ 100-ാം സ്ഥാനം പിടിച്ചെടുത്തത്. നേരത്തെ 1200.66 ആയിരുന്നു ഇന്ത്യയുടെ പോയിന്‍റ്. ലെബനൻ, ന്യൂസിലാൻഡ് ടീമുകളെയാണ് ഇന്ത്യ മറികടന്നത്. ഇന്‍റർ കോണ്ടിനന്‍റൽ കപ്പിൽ റാങ്കിങ്ങിൽ മുന്നിലുണ്ടായിരുന്ന ലെബനൻ, കിർഗിസ്ഥാൻ എന്നീ ടീമുകളെ കീഴടക്കിയതും ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്തേകി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇന്ത്യ 104-ാം റാങ്കിങ്ങിൽ ആയിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ നാല് വർഷമായി തോൽവിയറിയാതെ അപരാജിത കുതിപ്പ് നടത്തിയാണ് ഇന്ത്യൻ ടീം മുന്നേറുന്നത്. ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ നാല് വര്‍ഷം മുമ്പ് ഒമാനോടാണ് ഇന്ത്യ സ്വന്തം നാട്ടില്‍ അവസാനമായി തോറ്റത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്‍റില്‍ വിയറ്റ്നാമിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റശേഷം പിന്നീട് കളിച്ച ഒൻപത് മത്സരത്തിലും ഇന്ത്യ അപരാജിത മുന്നേറ്റമാണ് നടത്തിയത്.
-
🇮🇳 move up to 1️⃣0️⃣0️⃣ in the latest FIFA Men’s World Ranking 👏🏽
— Indian Football Team (@IndianFootball) June 29, 2023 " class="align-text-top noRightClick twitterSection" data="
Steadily we rise 📈💪🏽#IndianFootball ⚽️ pic.twitter.com/Zul4v3CYdG
">🇮🇳 move up to 1️⃣0️⃣0️⃣ in the latest FIFA Men’s World Ranking 👏🏽
— Indian Football Team (@IndianFootball) June 29, 2023
Steadily we rise 📈💪🏽#IndianFootball ⚽️ pic.twitter.com/Zul4v3CYdG🇮🇳 move up to 1️⃣0️⃣0️⃣ in the latest FIFA Men’s World Ranking 👏🏽
— Indian Football Team (@IndianFootball) June 29, 2023
Steadily we rise 📈💪🏽#IndianFootball ⚽️ pic.twitter.com/Zul4v3CYdG
ശനിയാഴ്ച സാഫ് കപ്പ് സെമി ഫൈനലില്‍ ലെബനനുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. സാഫ് കപ്പിൽ ഏഴ് പോയിന്‍റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചത്. കുവൈത്തിനോട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സമനില വഴങ്ങിയതോടെയാണ് ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് വീണത്. ഗ്രൂപ്പിൽ പാകിസ്ഥാൻ, നേപ്പാൾ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ഒന്നാമൻ അർജന്‍റീന തന്നെ : അതേസമയം ഫിഫ റാങ്കിങ്ങിൽ ലോക ചാമ്പ്യൻമാരായ അർജന്‍റീന ഒന്നാം സ്ഥാനം നിലനിർത്തി. 1843.73 റേറ്റിങ് പോയിന്‍റാണ് അർജന്‍റീനയ്ക്കുള്ളത്. ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. 1843.54 റേറ്റിങ് പോയിന്‍റാണ് ഫ്രാൻസിനുള്ളത്. 1828.27 പോയിന്‍റുമായി ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. 1797.39 പോയിന്‍റുമായി ഇംഗ്ലണ്ടും, 1788.55 പോയിന്‍റുമായി ബെൽജിയവുമാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ.
ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അർജന്‍റീന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ആറ് വർഷങ്ങൾക്ക് ശേഷമായിരുന്നു അർജന്‍റീന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. ലോക കിരീടം നേടിയെങ്കിലും റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തായിരുന്നു അർജന്‍റീന.
ALSO READ : Football Transfers | ഹാവര്‍ട്‌സ് 'എത്തി', ഡെക്ലാന്‍ റീസ് 'എത്തിയേക്കും'; പണം വാരിയെറിഞ്ഞ് ആഴ്‌സണല്‍
എന്നാൽ പിന്നാലെ നടന്ന സൗഹൃദ മത്സരങ്ങളിൽ പനാമയ്‌ക്കും, കുറസോവോയ്‌ക്കുമെതിരെ നേടിയ തകർപ്പൻ ജയങ്ങൾ ടീമിനെ ഒന്നാമതെത്തിക്കുകയായിരുന്നു. ഇതിനിടെ സൗഹൃദ മത്സരത്തിൽ ബ്രസീൽ മൊറോക്കോയോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങിയതും അർജന്‍റീനയ്ക്ക് തുണയാവുകയായിരുന്നു.