പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിൾസ് കിരീടം സ്വന്തമാക്കി പോളണ്ടിന്‍റെ ലോക ഒന്നാം നമ്പർ താരം ഇഗ ഷ്വാംടെക്ക്. ഫൈനലിൽ അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇഗ ഷ്വാംടെക്ക് പരാജയപ്പെടുത്തിയത്. സ്‌കോർ: 6-1, 6-3. ഇഗയുടെ രണ്ടാം ഗ്രാൻസ്ലാം കിരീട നേട്ടമാണിത്.
-
35-0 🏆#RolandGarros pic.twitter.com/Tq7u72NWH8
— Roland-Garros (@rolandgarros) June 4, 2022 " class="align-text-top noRightClick twitterSection" data="
">35-0 🏆#RolandGarros pic.twitter.com/Tq7u72NWH8
— Roland-Garros (@rolandgarros) June 4, 202235-0 🏆#RolandGarros pic.twitter.com/Tq7u72NWH8
— Roland-Garros (@rolandgarros) June 4, 2022
സിംഗിൾസിൽ തുടർച്ചയായ 35-ാം വിജയമാണ് ഇഗ സ്വന്തമാക്കിയത്. ഇതോടെ 2000ൽ തുടർച്ചയായി 35 വിജയങ്ങൾ നേടിയ വീനസ് വില്യംസിന്‍റെ നേട്ടത്തിനൊപ്പം ഇഗയെത്തി. 18 കാരിയായ ഗൗഫിനെ തകർത്തെറിയുന്ന പ്രകടനമാണ് ഇഗ കലാശപ്പോരിൽ പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ പോലും എതിരാളിയെ മുന്നേറാൻ ഇഗ അനുവദിച്ചിരുന്നില്ല.
-
🏆 CHAMPIONNE DE ROLAND-GARROS (x2) 🏆@iga_swiatek I #RolandGarros pic.twitter.com/bSZLpoJkej
— Roland-Garros (@rolandgarros) June 4, 2022 " class="align-text-top noRightClick twitterSection" data="
">🏆 CHAMPIONNE DE ROLAND-GARROS (x2) 🏆@iga_swiatek I #RolandGarros pic.twitter.com/bSZLpoJkej
— Roland-Garros (@rolandgarros) June 4, 2022🏆 CHAMPIONNE DE ROLAND-GARROS (x2) 🏆@iga_swiatek I #RolandGarros pic.twitter.com/bSZLpoJkej
— Roland-Garros (@rolandgarros) June 4, 2022
ആദ്യ സെറ്റിൽ രണ്ട് തവണ ഗൗഫിന്‍റെ സെർവ് ബ്രേക്ക് ചെയ്‌ത ഇഗ 6-1ന് ആദ്യ സെറ്റ് സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റിന്‍റെ തുടക്കത്തിൽ ഇഗയുടെ സെർവ് ബ്രേക്ക് ചെയ്‌ത് തിരിച്ചുവരവിന്‍റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ കനത്ത പ്രഹരങ്ങൾ നൽകി ഇഗ രണ്ടാം സെറ്റും കിരീടവും പിടിച്ചെടുക്കുകയായിരുന്നു.