കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്‌സി ഇന്ന് വീണ്ടും കളത്തില്‍. രാജസ്ഥാൻ എഫ്‌സിയാണ് എതിരാളികള്‍. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ വൈകിട്ട് 5നാണ് മത്സരം ആരംഭിക്കുക.
സ്ലോവേനിയക്കാരന്‍ ലൂക്ക മജ്‌സല്‍, ജമൈക്കക്കാരന്‍ ജോര്‍ഡാന്‍ ഫ്ലച്ചര്‍ എന്നിവരുടെ ഗോളടി മികവാണ് ഗോകുലത്തിന് കരുത്താവുക. മലയാളി വിങ്ങര്‍ എംഎസ് ജിതിനും ഫോമിലാണ്. ലീഗില്‍ ഇതേവരെ മൂന്ന് ഗോളുകള്‍ നേടാന്‍ ജിതിനായിട്ടുണ്ട്.
അര്‍ജന്‍റൈന്‍ താരം മൗറോ ഡസ്‌സാന്‍റോസ് നയിക്കുന്ന പ്രതിരോധ നിരയാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. അതേസമയം കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ മുഹമ്മദന്‍സിനോട് ഗോകുലവും, കേങ്ക്ര എഫ്‌സിയോട് രാജസ്ഥാനും സമനില വഴങ്ങിയിരുന്നു. ഇതോടെ മത്സരം ജയിച്ച് വിജയ വഴിയില്‍ തിരിച്ചെത്താനാവും ഇരു സംഘത്തിന്‍റേയും ശ്രമം.
ലീഗില്‍ ആറ് മത്സരങ്ങളിലായി തോല്‍വിയറിയാതെ മുന്നേറുന്ന ഗോകുലം 14 പോയിന്‍റുമായി രണ്ടാമതാണ്. നാല് ജയവും രണ്ട് സമനിലയുമാണ് സംഘത്തിന് നേടാനായത്. ഏഴ് മത്സരങ്ങളില്‍ 16 പോയിന്‍റുള്ള മുഹമ്മദന്‍സാണ് തലപ്പത്ത്.
also read: ഐപിഎല്‍: ആവേശപ്പോരില്‍ ലഖ്‌നൗവിനെ വീഴ്‌ത്തി; ഗുജറാത്തിന് വിജയത്തുടക്കം
മത്സരം ജയിക്കാനായാല്‍ ഗോകുലത്തിന് ലീഗില്‍ തലപ്പത്തെത്താം. അതേസമയം അറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. രണ്ട് ജയവും മൂന്ന് സമനിലയും നേടിയ സംഘം ഒരു തോല്‍വിയാണ് വഴങ്ങിയത്.