ETV Bharat / sports

മലേഷ്യ മാസ്‌റ്റേഴ്‌സ്: പൊരുതി വീണ് പ്രണോയ്‌, ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമം - മലേഷ്യ മാസ്‌റ്റേഴ്‌സില്‍ നിന്നും എച്ച്‌ എസ് പ്രണോയ് പുറത്ത്

മലേഷ്യ മാസ്‌റ്റേഴ്‌സില്‍ മലയാളി താരം എച്ച് എസ്‌ പ്രണോയ്‌ക്ക് സെമിയില്‍ തോല്‍വി

HS Prannoy Loses In Malaysia Masters Semi Finals  HS Prannoy  NG Ka Long Angus  Malaysia Masters  മലേഷ്യ മാസ്‌റ്റേഴ്‌സ്  മലേഷ്യ മാസ്‌റ്റേഴ്‌സില്‍ നിന്നും എച്ച്‌ എസ് പ്രണോയ് പുറത്ത്  എച്ച്‌ എസ് പ്രണോയ്
മലേഷ്യ മാസ്‌റ്റേഴ്‌സ്: പൊരുതി വീണ് പ്രണോയ്‌, ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമം
author img

By

Published : Jul 9, 2022, 5:47 PM IST

ക്വാലാലംപൂർ: മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്‌ എസ് പ്രണോയ്‌ക്ക്‌ നിരാശ. പുരുഷ സിംഗിൾസ് സെമി ഫൈനലിൽ താരം തോല്‍വി വഴങ്ങി. ഹോങ്കോങ്ങിന്‍റെ ആംഗസ് കാ ലോങ്ങിന് എതിരായാണ് പ്രണോയ്‌യുടെ തോല്‍വി.

ഒരു മണിക്കൂര്‍ നാല് മിനുട്ട് നീണ്ട് നിന്ന പോരാട്ടത്തില്‍ ഒന്നിന് എതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഹോങ്കോങ് താരം മത്സരം പിടിച്ചത്. ആദ്യ സെറ്റ് സ്വന്തമാക്കിയ പ്രണോയ്‌ തുടര്‍ന്ന് വരുത്തിയ പിഴവുകളാണ് മത്സരം നഷ്‌ടമാക്കിയത്. സ്‌കോര്‍: 21-17, 9-21, 17-21.

ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ച ഏക ഇന്ത്യന്‍ താരമായാണ് 29കാരനായ പ്രണോയ്‌ മടങ്ങുന്നത്. ഈ മത്സരത്തിന് മുന്നേ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ആംഗസിനെ തോല്‍പ്പിക്കാന്‍ പ്രണോയ്‌ക്ക് കഴിഞ്ഞിരുന്നു.

ഇതോടെ ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. കിരീട പ്രതീക്ഷയായിരുന്ന പി.വി. സിന്ധു വനിതാവിഭാഗം സിംഗിള്‍സിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ചൈനീസ് തായ്‌പേയിയുടെ ലോക രണ്ടാം നമ്പർ തായ് സു യിങ്ങിനോടാണ് സിന്ധു കീഴടങ്ങിയത്. ഒന്നിന് എതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ലോക ഏഴാം നമ്പറായ സിന്ധുവിന് എതിരെ വലിയ ആധിപത്യമുള്ള താരം കൂടിയാണ് തായ് സു യിങ്. ഇതടക്കം 22 മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 17 മത്സരങ്ങളില്‍ തായ് സു യിങ് ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് സിന്ധുവിനൊപ്പം നിന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.