റൂർക്കേല: യൂറോപ്യൻ വമ്പൻമാരായ സ്‌പെയിനിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഒഡിഷയിലെ റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ നേരിട്ടത്. ഇന്ത്യയ്ക്ക് വേണ്ടി മധ്യനിര താരങ്ങളായ അമിത് രോഹിദാസും ഹാർദിക് സിങും ഗോളുകൾ നേടി. ഇതോടെ പൂൾ ഡിയില്‍ മൂന്ന് പോയിന്‍റുമായി ഇന്ത്യ രണ്ടാമതെത്തി. ഇംഗ്ലണ്ടും വെയില്‍സുമാണ് പൂൾ ഡിയിലെ മറ്റ് ടീമുകൾ. ഇംഗ്ലണ്ട് ഇന്ന് വെയില്‍സിനെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തോല്‍പ്പിച്ച് ഗോൾ ശരാശരിയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തി.
-
What a start! Impeccable win team India 🇮🇳🇮🇳 #HockeyWorldCup2023 pic.twitter.com/rsFJUO3LjD
— Gautam Gambhir (@GautamGambhir) January 13, 2023 " class="align-text-top noRightClick twitterSection" data="
">What a start! Impeccable win team India 🇮🇳🇮🇳 #HockeyWorldCup2023 pic.twitter.com/rsFJUO3LjD
— Gautam Gambhir (@GautamGambhir) January 13, 2023What a start! Impeccable win team India 🇮🇳🇮🇳 #HockeyWorldCup2023 pic.twitter.com/rsFJUO3LjD
— Gautam Gambhir (@GautamGambhir) January 13, 2023
കടന്നാക്രമിച്ച് ഇന്ത്യ: സ്‌പെയിനിന് എതിരെ ഇന്ത്യയാണ് മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത്. ആദ്യ ക്വാർട്ടറില്‍ 12-ാം മിനിട്ടില്‍ തന്നെ പെനാല്‍റ്റി കോർണർ ലഭിച്ചെങ്കിലും മുതലാക്കാൻ കഴിഞ്ഞില്ല. എന്നാല്‍ 13-ാംമിനിട്ടില്‍ രോഹിദാസ് ഇന്ത്യയുടെ ആദ്യ ഗോൾ നേടി. രണ്ടാം ക്വാർട്ടറില്‍ ഇന്ത്യൻ ഗോളി പതകിന്‍റെ മികച്ച സേവ് ഇന്ത്യയ്ക്ക് രക്ഷയായി. ഉടൻ തന്നെ ഇന്ത്യ രണ്ടാം ഗോൾ നേടി മത്സരം പിടിച്ചു. ഹാർദിക് സിങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. മൂന്നും നാലും ക്വാർട്ടറുകളില്‍ ഇന്ത്യമികച്ച പ്രതിരോധമുയർത്തി വിജയം സ്വന്തമാക്കി.
ഇന്ന് നടന്ന മറ്റ് മത്സരങ്ങളില്‍ ഓസ്ട്രേലിയ ഫ്രാൻസിനെ എതിരില്ലാത്ത എട്ട് ഗോളിനും അർജന്‍റീന ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.
ഇന്ത്യ ഇറങ്ങുന്നത് കിരീടം മാത്രം ലക്ഷ്യമിട്ട്: ദശാബ്‌ദങ്ങൾക്ക് മുൻപ് ലോക ഹോക്കിയിലെ വമ്പൻമാരായിരുന്ന ഇന്ത്യ ഈ ലോകകപ്പിന് ഇറങ്ങുന്നത് നാല് പതിറ്റാണ്ട് നീണ്ട കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം മാത്രമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഹർമൻ പ്രീക് നയിക്കുന്ന ഇന്ത്യൻ ടീമില്‍ മലയാളി താരം പിആർ ശ്രീജേഷുമുണ്ട്. നാലാം ലോകകപ്പാണ് ഗോൾ കീപ്പർ കൂടിയായ പിആർ ശ്രീജേഷ് കളിക്കുന്നത്.
നായകനും പ്രതിരോധതാരവുമായ ഹർമൻപ്രീത് സിങ്, അമിത് രോഹിദാസ്, മൻപ്രീത് സിങ്, ഹാർദിക് സിങ്, മൻദീപ് സിങ്, അകാഷ് ദീപ് സിങ് എന്നിവരാണ് ഇന്ത്യൻ നിരയിലെ പ്രമുഖർ. ടീമിനെ അടിമുടി മാറ്റിയെടുത്ത പരിശീലകൻ ഗ്രഹാം റീഡിനും ഈ ടീമില്‍ കിരീടപ്രതീക്ഷയുണ്ട്. ഒളിമ്പിക് വെങ്കല മെഡല്‍ നേട്ടത്തിന്‍റെ പകിട്ടില്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് കളിക്കുന്ന ഇന്ത്യ ഇത്തവണ ഉറച്ച മെഡല്‍ പ്രതീക്ഷയിലാണ്.