ബെര്‍ലിന്‍: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നെ (Harry Kane) റാഞ്ചി ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് (Bayern Munich). ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്‌പയറില്‍ നിന്നുമാണ് 30-കാരനായ ഹാരി കെയ്‌നെ ബയേണ്‍ മ്യൂണിക് സ്വന്തമാക്കിയത്. ടോട്ടനവുമായി ഒരുവര്‍ഷ കരാര്‍ ബാക്കി നില്‍ക്കെയാണ് ബുണ്ടസ് ലിഗയിലെ റെക്കോഡ് തുകയായ 100 മില്യണ്‍ യൂറോ (ഏകദേശം 910 കോടി രൂപ) മുടക്കിയത്.
-
Hard to put into words how to say goodbye to a club and fans who have done so much for me in my career. You will always be in my heart. Thank you Tottenham, thank you Tottenham fans. 💙 pic.twitter.com/L662cyax7p
— Harry Kane (@HKane) August 12, 2023 " class="align-text-top noRightClick twitterSection" data="
">Hard to put into words how to say goodbye to a club and fans who have done so much for me in my career. You will always be in my heart. Thank you Tottenham, thank you Tottenham fans. 💙 pic.twitter.com/L662cyax7p
— Harry Kane (@HKane) August 12, 2023Hard to put into words how to say goodbye to a club and fans who have done so much for me in my career. You will always be in my heart. Thank you Tottenham, thank you Tottenham fans. 💙 pic.twitter.com/L662cyax7p
— Harry Kane (@HKane) August 12, 2023
നാല് വര്‍ഷത്തേക്കാണ് കരാര്‍. ബയേണ്‍ മ്യൂണിക്കിനൊപ്പം ചേരുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് ക്ലബ് പുറത്തുവിട്ട പ്രസ്‌താനയില്‍ ഹാരി കെയ്‌ന്‍ പ്രതികരിച്ചു. "ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളില്‍ ഒന്നാണ് ബയേണ്‍ മ്യൂണിക്. കരിയറില്‍ എപ്പോഴും ഉയർന്ന തലത്തിൽ മത്സരിക്കാനും സ്വയം തെളിയിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. വിജയിക്കാനുള്ള ത്വരയാണ് ഈ ക്ലബിനെ നിർവചിച്ചിരിക്കുന്നത്. ടീമിനൊപ്പമുള്ള യാത്ര മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു." ഹാരി കെയ്‌ന്‍ പറഞ്ഞു.
സെനഗല്‍ താരം സാദിയോ മാനെ സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെയായിരുന്നു ബയേണ്‍ ഇംഗ്ലീഷ് നായക് പിന്നാലെ കൂടിയത്. കഴിഞ്ഞ സീസണിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയിലേക്ക് മാറിയതോടെ ബയേണിന്‍റെ മുന്നേറ്റ നിരയുടെ കരുത്ത് കുറഞ്ഞിരുന്നു. തല്‍സ്ഥാനത്തേക്ക് കെയ്‌ന്‍ എത്തുന്നതോട ടീമിന്‍റെ ശക്തി വര്‍ധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.
സ്പർസിനായി 435 മത്സരങ്ങളിൽ നിന്ന് 280 ഗോളുകളാണ് ഹാരി കെയ്‌ന്‍ നേടിയിട്ടുള്ളത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എക്കാലത്തേയും ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാനും കെയ്‌ന് കഴിഞ്ഞിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ 58 ഗോളുകളാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. ഇതോടെ ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോററായും ഹാരി കെയ്‌ന്‍ മാറി.
കരാര്‍ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ടോട്ടനം ഹോട്‌സ്‌പറിനോടും ആരാധകരോടും നന്ദി പറഞ്ഞ് താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ഒരു വിഡിയോ പങ്കുവച്ചിട്ടുണ്ട്. "കരിയറിൽ എനിക്ക് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്ത ഒരു ക്ലബ്ബിനോടും ആരാധകരോടും വിടപറയുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് വാക്കുകളാല്‍ പറയുക പ്രയാസമാണ്. ഒരുപാട് വികാരങ്ങള്‍ നിറഞ്ഞ ഒരു നിമിഷമാണിത്.
11 വയസ്സുള്ള ഒരു കുട്ടിയായിരിക്കുമ്പോഴാണ് ഞാന്‍ ടോട്ടനവുമായി ബന്ധപ്പെടുന്നത്. ഇപ്പോള്‍ എനിക്ക് 30 വയസാണ് പ്രായം. 20 വർഷത്തോളം ചെലവഴിച്ച ഒരു ക്ലബ്ബിൽ നിന്ന് പുറത്തുപോകുന്നതിൽ സങ്കടമുണ്ട്. ഒരുപാട് മഹത്തായ നിമിഷങ്ങളും പ്രത്യേക ഓര്‍മ്മകളും എനിക്കിവിടെ ഉണ്ടായിട്ടുണ്ട്. ഞാൻ എപ്പോഴും വിലമതിക്കുന്നതാണവ.
ഭാവിയുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാത്ത ഒരുപാട് സംഭാഷണങ്ങളുമായി അടുത്ത സീസണിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പോകാനുള്ള സമയമായെന്ന് എനിക്ക് തോന്നി. പുതിയ പരിശീലകനും താരങ്ങളും ടോട്ടൻഹാമിനെ പ്രീമിയര്‍ ലീഗ് ടേബിളിന്‍റെ മുകളില്‍ എത്തിക്കാനും ട്രോഫികൾക്കായി പോരാടാനും ശ്രമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്നാണ് ഞാന്‍ കരുതുന്നത്.
ആഞ്ചെയ്ക്കും (പോസ്‌റ്റെകോഗ്ലോ) എല്ലാ കളിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. ഇനി ഞാന്‍ ഒരു ആരാധകനായാണ് ക്ലബിനെ വീക്ഷിക്കുക. ടീമിന് വിജയിക്കാൻ കഴിയുമെന്ന് ശരിക്കും പ്രതീക്ഷിക്കുന്നു" - ഹാരി കെയ്‌ന്‍ വീഡിയോയില്‍ പറഞ്ഞു.
ALSO READ: Lionel Messi | സ്‌കലോണി സാക്ഷി, വീണ്ടും ഗോളടിച്ച് മെസി: ലീഗ്‌സ് കപ്പില്‍ ഇന്‍റര്‍ മയാമി സെമിയില്‍