ന്യൂഡല്‍ഹി: 5,000 കുടുംബങ്ങൾക്ക് റേഷന്‍ വിതരം ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സർവ്വശക്തന്‍റെ അനുഗ്രഹത്താൽ, ഗീതയും ഞാനും ജലന്ധറിൽ താമസിക്കുന്ന 5000 കുടുംബങ്ങൾക്ക് റേഷൻ വിതരണം ചെയ്യാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഈ ദുഷ്‌കരമായ സമയങ്ങളിൽ നിരവധി പേര്‍ കുടുംബങ്ങളെ പോറ്റാൻ പാടുപെടുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
പോരാട്ടത്തിന്‍റെ ഭാരം കുറയ്ക്കുന്നതിന് ഞങ്ങൾക്ക് കഴിയുന്ന വിധത്തിൽ സഹപൗരന്‍മാരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. സുരക്ഷിതമായി തുടരുക, പോസിറ്റീവായി തുടരുക എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഹര്‍ഭജന്‍ കുറിച്ചത്.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച കൊറോണ വൈറസ് പകർച്ച വ്യാധിയുടെ സമയത്ത് സഹായം ആവശ്യമുള്ളവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ യുവരാജ് സിംഗും ഹർഭജനും മുന്നോട്ടു വന്നു. പ്രയാസകരമായ സാഹചര്യത്തില്‍ ഷാഹിദ് അഫ്രീദിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ഹര്‍ഭജന്‍ പ്രശംസിച്ചിരുന്നു.
സിഖുകാർ ഇംഗ്ലണ്ടിലെ ആവശ്യക്കാർക്ക് ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. "മതമില്ല, ജാതിയില്ല, മനുഷ്യത്വം മാത്രം ... അതാണ് ... സുരക്ഷിതമായി തുടരുക, വീട്ടിൽ തുടരുക ... സ്നേഹം പ്രചരിപ്പിക്കുക വെറുപ്പോ വൈറസോ അല്ല ... ഓരോരുത്തർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം ... എന്നാണ് ഹര്‍ഭജന്‍റെ കുറിപ്പ്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കൊവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം ഞായറാഴ്ച വരെ 3,577 ആയി ഉയർന്നു. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 83 പേർ മരിച്ചു.