റോം: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയിലെ ഈ സീസണില്‍ ആദ്യമായി പോള്‍ പൊസിഷന്‍ സ്വന്തമാക്കി ലൂയിസ് ഹാമില്‍ട്ടണ്‍. ഇറ്റലിയിലെ ഫെരാരി സര്‍ക്യൂട്ടില്‍ നടന്ന റേസില്‍ റെഡ്‌ബുള്ളിന്‍റെ മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരസിനെ മറികടന്നാണ് ഹാമില്‍ട്ടണിന്‍റെ നേട്ടം. നാളെ വൈകിട്ട് 6.30നാണ് ഗ്രാന്‍ഡ് പ്രീ ആരംഭിക്കുക. നേരത്തെ സീസണില്‍ ബെഹറിനില്‍ നടന്ന ആദ്യ ഗ്രാന്‍ഡ് പ്രീയില്‍ ഹാമില്‍ട്ടണെ മറികടന്ന് റെഡ്‌ബുള്ളിന്‍റെ വെര്‍സ്‌ത്തപ്പാന്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ റേസില്‍ നിലവിലെ ചാമ്പ്യനായ ഹാമില്‍ട്ടണ്‍ ഒന്നാമതായി ഫിനിഷ് ചെയ്‌തു.
-
Trust us, you don't wanna miss this one 😍#ImolaGP 🇮🇹 #F1 pic.twitter.com/ojwnWfVTdg
— Formula 1 (@F1) April 17, 2021 " class="align-text-top noRightClick twitterSection" data="
">Trust us, you don't wanna miss this one 😍#ImolaGP 🇮🇹 #F1 pic.twitter.com/ojwnWfVTdg
— Formula 1 (@F1) April 17, 2021Trust us, you don't wanna miss this one 😍#ImolaGP 🇮🇹 #F1 pic.twitter.com/ojwnWfVTdg
— Formula 1 (@F1) April 17, 2021
ഫോര്‍മുല വണ്‍ കാറോട്ട വേദിയില്‍ എറ്റവും കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടം ലക്ഷ്യമിട്ടാണ് ഹാമില്‍ട്ടണ്‍ സീസണില്‍ ഇറങ്ങിയത്. നിലവില്‍ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കള്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകള്‍ക്കൊപ്പമാണ് ബ്രിട്ടീഷ് ഡ്രൈവര്‍.