കൊൽക്കത്ത: ഐ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സി. റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഐ ലീഗിൽ മുൻ വർഷം മുതലുള്ള കണക്കനുസരിച്ച് ലീഗിൽ തോൽവിയറിയാതെ തുടർച്ചയായ 17 മത്സരമെന്ന റെക്കോഡും സ്വന്തമാക്കി ഗോകുലം.
-
Full-Time Score from Kalyani Stadium💪🔥
— Gokulam Kerala FC (@GokulamKeralaFC) April 19, 2022 " class="align-text-top noRightClick twitterSection" data="
Unbeaten run continues..💥#gkfc #malabarians #ileague pic.twitter.com/3YBrn7I2Zs
">Full-Time Score from Kalyani Stadium💪🔥
— Gokulam Kerala FC (@GokulamKeralaFC) April 19, 2022
Unbeaten run continues..💥#gkfc #malabarians #ileague pic.twitter.com/3YBrn7I2ZsFull-Time Score from Kalyani Stadium💪🔥
— Gokulam Kerala FC (@GokulamKeralaFC) April 19, 2022
Unbeaten run continues..💥#gkfc #malabarians #ileague pic.twitter.com/3YBrn7I2Zs
13-ാം മിനിറ്റില്‍ അമിനൊ ബൗബയാണ് ഗോകുലത്തിന്‍റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 48-ാം മിനിറ്റില്‍ ബൗബ തന്നെ വഴങ്ങിയ സെല്‍ഫ് ഗോളില്‍ പഞ്ചാബ് ടീം സമനില പിടിച്ചു. 63-ാം മിനിറ്റില്‍ ലൂക്ക മജ്‌സെനിലൂടെ ഗോകുലം വീണ്ടും ലീഡെടുത്തു. പിന്നാലെ 78-ാം മിനുട്ടിൽ പഞ്ചാബിന്‍റെ പ്രതിരോധതാരം ജോസഫ് ചാൾസിന്‍റെ സെൽഫ് ഗോൾ കൂടി വന്നതോടെ പട്ടിക പൂർത്തിയായി.
ALSO READ: ഐ - ലീഗ് : ജൈത്രയാത്ര തുടർന്ന് ഗോകുലം, സുദേവ ഡൽഹിയെ തകർത്തത് നാല് ഗോളുകൾക്ക്
രാജസ്ഥാൻ യുനൈറ്റഡിനോട് സമനില വഴങ്ങിയ ശേഷം തുടർച്ചയായി ആറാം ജയമാണ് കേരള ടീം ഇന്ന് സ്വന്തമാക്കിയത്. 12 മൽസരങ്ങളിൽനിന്ന് ഒൻപതു വിജയവും മൂന്നു സമനിലയുമായി ഒന്നാം സ്ഥാനത്താണ് ഗോകുലം. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസുമായുള്ള പോയിന്‍റ് വ്യത്യാസം നാലാക്കി ഉയർത്താനായി.