പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ച് സ്‌പാനിഷ് സെന്‍സേഷന്‍ കാർലോസ് അൽകാരസ്. റഷ്യന്‍ താരം കാരേന്‍ ഖാചനോയെ കീഴടക്കിയാണ് താരത്തിന്‍റെ മുന്നേറ്റം. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ആറാം സീഡായ അൽകാരസ് 21ാം സീഡായ റഷ്യന്‍ താരത്തെ തോല്‍പ്പിച്ചത്.
ആദ്യ സെറ്റ് കൈവിട്ട അൽകാരസ് തുടര്‍ച്ചയായി രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് മത്സരം വരുതിയിലാക്കിയത്. സെമി ഫൈനല്‍ ബെര്‍ത്തിനായി മൂന്നാം സീഡ് അലക്സാണ്ടർ സ്വെരേവുമായാണ് അൽകാരസ് ഏറ്റുമുട്ടുക.
വിജയത്തോടെ 1993ന് ശേഷം രണ്ട് ഗ്രാൻഡ്സ്ലാം ടൂര്‍ണമെന്‍റുകളുടെ ക്വാർട്ടർ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമാവാനും 19കാരനായ അൽകാരസിനായി.