പാരീസ്: റഫറിയെ തല്ലിയതിന് ഫ്രാൻസിലെ ഒരു അമേച്വർ ഫുട്ബോളര്‍ക്ക് 30 വർഷത്തെ വിലക്ക്. 25 കാരനായ താരത്തിന്‍റെ പേര് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. ജനുവരി എട്ടിന് നടന്ന ഒരു പ്രാദേശിക ടൂർണമെന്‍റിനിടെ എന്‍റന്‍റെ സ്പോർട്ടീവ് ഗാറ്റിനൈസ് എന്ന ക്ലബിന്‍റെ താരമാണ് റഫറിയെ മര്‍ദിച്ചത്.
പുറത്താക്കിയതിലെ പ്രകോപമാണ് കയ്യാങ്കളിയിലെത്തിയത്. മർദനമേറ്റ റഫറിയെ രണ്ട് ദിവസത്തേക്ക് മാറ്റിനിർത്തിയിട്ടുണ്ട്. കൂടാതെ ക്ലബിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
വിലക്കേര്‍പ്പെടുത്തിയ നടപടി ഉചിതമാണെന്ന് സെൻട്രൽ ഫ്രാൻസിലെ ലോററ്റ് ഫുട്ബോൾ പ്രസിഡന്‍റ് ബെനോയിറ്റ് ലെയ്ൻ പറഞ്ഞു. "ഇത്തരം ഭ്രാന്തന്മാർക്ക് ഫുട്ബോൾ മൈതാനത്ത് കാലുകുത്താൻ കഴിയില്ല. അങ്ങനെയുള്ളവർക്ക് ഇവിടെ സ്ഥാനമില്ല", ബിനോയി ലെയ്ൻ പറഞ്ഞു.
ALSO READ: കോപ്പ അമേരിക്ക 2024: യുഎസ് വേദിയാകും, ഔദ്യോഗിക പ്രഖ്യാപനമായി