പാരീസ്: ലോകകപ്പിനുള്ള 25 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്. എന്‍ഗോളോ കാന്‍റെയും, പോള്‍ പോഗ്‌ബയും ഇല്ലാതെയാണ് നിലവിലെ ചാമ്പ്യന്മാര്‍ ഖത്തറിലിറങ്ങുന്നത്. കാമവിംഗ, എന്‍കുനു, ടച്ച്‌മെനി, യൂള്‍സ് കൗണ്ടെ എന്നിവര്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്.
-
𝙇𝙖 𝙡𝙞𝙨𝙩𝙚 des 2️⃣5️⃣ Bleus retenus pour
— Equipe de France ⭐⭐ (@equipedefrance) November 9, 2022 " class="align-text-top noRightClick twitterSection" data="
𝙡𝙖 𝘾𝙤𝙪𝙥𝙚 𝙙𝙪 𝙈𝙤𝙣𝙙𝙚 👊#FiersdetreBleus pic.twitter.com/RpQ0ddN3he
">𝙇𝙖 𝙡𝙞𝙨𝙩𝙚 des 2️⃣5️⃣ Bleus retenus pour
— Equipe de France ⭐⭐ (@equipedefrance) November 9, 2022
𝙡𝙖 𝘾𝙤𝙪𝙥𝙚 𝙙𝙪 𝙈𝙤𝙣𝙙𝙚 👊#FiersdetreBleus pic.twitter.com/RpQ0ddN3he𝙇𝙖 𝙡𝙞𝙨𝙩𝙚 des 2️⃣5️⃣ Bleus retenus pour
— Equipe de France ⭐⭐ (@equipedefrance) November 9, 2022
𝙡𝙖 𝘾𝙤𝙪𝙥𝙚 𝙙𝙪 𝙈𝙤𝙣𝙙𝙚 👊#FiersdetreBleus pic.twitter.com/RpQ0ddN3he
കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പെ, അന്‍റോയിന്‍ ഗ്രീസ്‌മാന്‍, ഒസ്‌മാന്‍ ഡെംബലെ, ഒലിവിയര്‍ ജിറൂദ്, കിങ്സ്‌ലി കോമാന്‍, ക്രിസ്‌റ്റഫര്‍ എന്‍കുകു എന്നിവരെയാണ് ദിദിയെ ദെഷം മുന്നേറ്റത്തില്‍ അണിനിരത്തുന്നത്. പോഗ്‌ബ, കാന്‍റെ എന്നിവരുടെ അഭാവത്തില്‍ ടീമിലെ യുവ മധ്യനിര താരങ്ങളെ ഖത്തറില്‍ കാത്തിരിക്കുന്നത് അഗ്നിപരീക്ഷയാകാനാണ് സാധ്യത. കാമവിംഗ, ഫൊഫാന, റാബിയോട്ട് എന്നിവരാകും ഫ്രാന്‍സിന് വേണ്ടി ഇപ്രാവശ്യം മധ്യനിരയില്‍ കളിമെനയുക.
കിംബംപ്പെ, കൊനാട്ടെ, യൂള്‍സ് കൗണ്ടെ, ബെഞ്ചമിന്‍ പവാദ്, റാഫേല്‍ വരാന്‍, ഉപമെകാനോ സാലിബ എന്നിരാണ് പ്രതിരോധനിരയില്‍. നാലം ലോകകപ്പിനായാണ് ഗോളി ഹ്യൂഗോ ലോറിസ് ഇറങ്ങുന്നത്.
ഗോള്‍കീപ്പര്‍മാര്‍: ഹ്യൂഗോ ലോറിസ്, അല്‍ഫോണ്‍സ് അരിയോള, സ്റ്റീവ് മന്ദണ്ട
പ്രതിരോധനിര താരങ്ങള്‍: യൂള്‍സ് കൗണ്ടെ, വില്യം സാലിബ, ദയോത് ഉപമെകാനോ, മിലിയക്‌സ് ഡി ടെറൈന്‍, റാഫേല്‍ വരാനെ, തിയോ ഹെര്‍ണാണ്ടസ്, പ്രെസ്‌നെല്‍ കിംപെംബെ ഇബ്രാഹിമ കൊണാറ്റെ, ലൂക്കാസ് ഹെര്‍ണാണ്ടസ്, ബെഞ്ചമിന്‍ പവാര്‍ഡ്
മധ്യനിര താരങ്ങള്‍: അഡ്രിയന്‍ റാബിയോട്ട്, ഔറേലിയന്‍ ചൗമേനി, എഡ്വേര്‍ഡോ കാമവിംഗ, മാറ്റിയോ ഗ്വെന്‍ഡൂസി, ജോര്‍ദാന്‍ വെറെറ്റൗട്ട്, യൂസഫ് ഫൊഫാന
മുന്നേറ്റനിര താരങ്ങള്‍: കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പെ, കിങ്സ്‌ലി കോമാന്‍, ഒസ്‌മാന്‍ ഡെംബെലെ, ഒലിവിയര്‍ ജിറൂഡ്, അന്‍റോയിന്‍ ഗ്രീസ്‌മാന്‍, ക്രിസ്റ്റഫര്‍ എന്‍കുനു