കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരംസുഭാഷ് ഭൗമിക് (70) അന്തരിച്ചു. ശനിയാഴ്ച കൊല്‍ക്കത്തയിലെ സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1970ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
കൊൽക്കത്തയിലെ സോക്കർ സർക്യൂട്ടിൽ "ബുൾഡോസിങ് സ്ട്രൈക്കർ" എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഭൗമിക് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, സാള്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകള്‍ക്കായി ളത്തിലിറങ്ങിയിട്ടുണ്ട്.
also read: 'അതൊന്നും സത്യമല്ല'; കോലിക്കെതിരെ അച്ചടക്ക നടപടിക്ക് ശ്രമിച്ചുവെന്ന വാര്‍ത്തള്‍ തള്ളി ഗാംഗുലി
1979-ല്‍ വിരമിച്ചതിന് ശേഷം 1991 പരിശീലകന്‍റെ കുപ്പായത്തിലും അദ്ദേഹം തിളങ്ങി. 2003ല്‍ ഈസ്റ്റ് ബംഗാളിനെ ആസിയാന്‍ കിരീട നേട്ടത്തിലെത്തിക്കാന്‍ ഭൗമിക്കിനായി.