കല്യാണി/ വെസ്‌റ്റ് ബംഗാൾ: ഐ ലീഗിൽ ഐസ്വാൾ എഫ്‌സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് ജയം. രണ്ടാം പകുതിയിൽ ജമൈക്കൻ താരം ജോർഗാൻ ഫ്ലെച്ചർ നേടിയ ഇരട്ട ഗോളിന്‍റെ മികവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്‍റെ വിജയം. ലീഗിൽ ഇതുവരെയുള്ള എട്ടു കളികളിലും ഗോകുലം തോൽവി അറിഞ്ഞിട്ടില്ല.
-
Back to winning ways 🟤💪🏻
— Gokulam Kerala FC (@GokulamKeralaFC) April 1, 2022 " class="align-text-top noRightClick twitterSection" data="
Malabarians continue their unbeaten run as Fletcher's brace secures another superb win 😍#GKFC #Malabarians #ILeague #AFCGKFC pic.twitter.com/egzPjBJWyx
">Back to winning ways 🟤💪🏻
— Gokulam Kerala FC (@GokulamKeralaFC) April 1, 2022
Malabarians continue their unbeaten run as Fletcher's brace secures another superb win 😍#GKFC #Malabarians #ILeague #AFCGKFC pic.twitter.com/egzPjBJWyxBack to winning ways 🟤💪🏻
— Gokulam Kerala FC (@GokulamKeralaFC) April 1, 2022
Malabarians continue their unbeaten run as Fletcher's brace secures another superb win 😍#GKFC #Malabarians #ILeague #AFCGKFC pic.twitter.com/egzPjBJWyx
മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചാണ് ഗോകുലം കളിച്ചത്. ഇതിനിടെ നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഇതോടെ ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയുടെ 64-ാം മിനിട്ടിൽ ഫ്ലെച്ചറിലൂടെ ഗോകുലം ആദ്യ ഗോൾ നേടി.
ALSO READ: IPL 2022| തീപ്പൊരിയായി ഉമേഷ് യാദവ്; പഞ്ചാബിനെതിരെ കൊൽക്കത്തയ്‌ക്ക് 138 റണ്‍സ് വിജയ ലക്ഷ്യം
പിന്നാലെ 89-ാം മിനിട്ടിൽ ഫ്ലെച്ചർ തന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി. ഇതിനിടെ 90-ാം മിനിട്ടിൽ ആയുഷ് ദേവിലൂടെ ഐസ്വാൾ ആശ്വാസ ഗോൾ നേടി. ലീഗിൽ എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റോടെ ഗോകുലം കേരള രണ്ടാം സ്ഥാനത്താണ്. 19 പോയിന്‍റുള്ള മുഹമ്മദൻസാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.