ഹാങ്ചോ : ഏഷ്യന്‍ ഗെയിംസിന്റെ 19-ാം പതിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ (First Medal For India In Asian Games 2023). 10 മീറ്റര്‍ എയര്‍ റൈഫിളില്‍ (10M Air Riffle Team Event Result) ഇന്ത്യന്‍ വനിത സംഘം വെള്ളി മെഡലാണ് സ്വന്തമാക്കിയത്. മെഹുലി ഘോഷ് (Mehuli Ghosh), ആഷി ചൗക്സി (Ashi Chouksey), റമിത (Ramita) സഖ്യമാണ് ഇന്ത്യയ്ക്ക് ഏഷ്യാഡിലെ ആദ്യ മെഡല്‍ സമ്മാനിച്ചത്.
മത്സരത്തില്‍ 1886 പോയിന്റ് നേടിയാണ് ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ ഉറപ്പിച്ചത്. 1896 പോയിന്റ് സ്വന്തമാക്കി ചൈനായണ് സ്വര്‍ണം നേടിയത്. മംഗോളിയ മത്സരത്തില്‍ 1880 പോയിന്റോടെ വെങ്കലം സ്വന്തമാക്കി.
അതേസമയം, ഇതേ വിഭാഗത്തിലുള്ള വ്യക്തിഗത പോരാട്ടത്തില്‍ രണ്ട് വനിത താരങ്ങള്‍ ഫൈനലിന് യോഗ്യത നേടി. ഇന്ത്യന്‍ സംഘത്തിന് ആദ്യ മെഡല്‍ സമ്മാനിച്ച റമിത, മെഹുലി എന്നിവരാണ് വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലേക്ക് കുതിച്ചത്. യോഗ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്താണ് റമിത ഫിനിഷ് ചെയ്തത്. അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് മെഹുലി ഘോഷ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
അതേസമയം, ഏഷ്യന്‍ ഗെയിംസ് വനിത ടി20 ക്രിക്കറ്റില്‍ (AsiaN Games WT20I) ഇന്ത്യന്‍ ടീം (India Womens Cricket Team) സെമിയില്‍ ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീമിനെയാണ് (Bangladesh Womens Cricket) നേരിടുന്നത്. ഐസിസി (ICC Ranking) റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നേരിട്ടായിരുന്നു ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യ (Malaysia) ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍.
ഈ മത്സരം മഴയെടുത്തതിന് പിന്നാലെ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. മഴയെ തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം 15 ഓവറായി വെട്ടിക്കുറച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 173 റണ്‍സാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.
ഓപ്പണര്‍ ഷഫാലി വര്‍മയുടെ (39 പന്തില്‍ 67) അര്‍ധസെഞ്ച്വറി ആയിരുന്നു ക്വാര്‍ട്ടര്‍ പോരില്‍ ഇന്ത്യന്‍ സംഘത്തിന് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. ജെമിമ റോഡ്രിഗസ് (29 പന്തില്‍ 47), റിച്ച ഘോഷ് (7 പന്തില്‍ 21) റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ മലേഷ്യയ്ക്ക് രണ്ട് പന്ത് മാത്രമാണ് നേടാന്‍ സാധിച്ചത്.