മനാമ: ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍. ഞായറാഴ്ച നടന്ന ബഹ്റൈന്‍ ഗ്രാന്‍പ്രീക്കിടെയാണ് സംഭവം. അപകടത്തില്‍പ്പെട്ട കാറിന് തീപിടിച്ച ഉടന്‍ ഡ്രൈവര്‍ റോമന്‍ റോഷന്‍ കാറിന് പുറത്തിറങ്ങിയതിനാല്‍ ജീവന്‍ രക്ഷപെട്ടു. ഹാസ് ഫെരാരിയുടെ ഫ്രഞ്ച് ഡ്രൈവറാണ് റൊമന്‍ റോഷന്‍. അപകടത്തില്‍പെട്ട് കാര്‍ കത്തിയമരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മത്സരത്തിന്‍റെ ഓപ്പണിങ് ലാപ്പിലായിരുന്നു അപകടം. ട്രാക്കില്‍ നിന്നും തെറ്റിയ ഹാസ് ഫെരാരിയുടെ കാര്‍ ബാരിയറില്‍ ഇടിച്ച് ചിതറി. ഇന്ധന ടാങ്ക് തകര്‍ന്നതിനെ തുടര്‍ന്നാണ് തീപ്പിടിച്ചതെന്നാണ് നിഗമനം.
ഡ്രൈവര്‍ക്ക് വൈദ്യസഹായം നല്‍കിയെന്നും റോഷന്‍റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ഫോര്‍മുല വണ്‍ അധികൃതര്‍ വ്യക്തമാക്കി. റോഷന് ചെറിയ പൊള്ളല്‍ മാത്രമാണുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഫോര്‍മുല വണ്ണില്‍ ഒരുക്കിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് റോഷന് തുണയായത്. മത്സരത്തില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ ഒന്നാമതായി ഫിനിഷ് ചെയ്‌തു.
ഉടന്‍ കാറിനുപുറത്തിറങ്ങി ബാരിയറിന് മുകളിലൂടെ ചാടിയതിനാല്‍ റൊമന്‍ റോഷാനിന്‍റെ ജീവന്‍ രക്ഷപ്പെട്ടു. 34 വയസുള്ള ഡ്രൈവറെ ഉടന്‍ ഹെലികോപ്‌റ്ററില്‍ തൊട്ടടുത്ത മിലിറ്ററി ഹോസ്‌പിറ്റലില്‍ എത്തിച്ച് വൈദ്യസഹായം നല്‍കി. താരത്തിന്‍റെ ആരോഗ്യനിലയില്‍ അശങ്കയില്ലെന്നും ചെറിയ പൊള്ളല്‍ മാത്രമാണ് ഉള്ളതെന്നുമാണ് റിപ്പോര്‍ട്ട്. ഫോര്‍മുല വണ്ണില്‍ അടുത്തിടെ അവതരിപ്പിച്ച ആധുനിക സുരക്ഷാസംവിധാനങ്ങളാണ് ഫ്രഞ്ച് ഡ്രൈവറുടെ ജീവന്‍ രക്ഷിച്ചത്. അപകടത്തെ തുടര്‍ന്ന് 1.5 മണിക്കൂറിന് ശേഷം പുനരാരംഭിച്ച മത്സരത്തില്‍ ലൂയി ഹാമില്‍ട്ടണ്‍ ജേതാവായി.