ഭുവനേശ്വർ: എഫ്‌ഐഎച്ച് പ്രൊ ലീഗ് ഹോക്കിയിൽ ന്യൂസിലൻഡിനെതിരെ ഗോൾമഴ തീർത്ത് ഇന്ത്യ. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 7-4 നായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ മിനിട്ടിൽ തന്നെ ഗോൾ നേടി ന്യൂസിലൻഡ് ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും തുടരെത്തുടരെ ഗോളുകളുമായി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
-
Talisman who was instrumental in our comeback from 3-1 down to winning 7-4; Hardik Singh is our Player of the Match ✨#HockeyIndia #IndiaKaGame #FIHProLeague @CMO_Odisha @sports_odisha @IndiaSports @Media_SAI pic.twitter.com/V4Nb3qI90N
— Hockey India (@TheHockeyIndia) November 4, 2022 " class="align-text-top noRightClick twitterSection" data="
">Talisman who was instrumental in our comeback from 3-1 down to winning 7-4; Hardik Singh is our Player of the Match ✨#HockeyIndia #IndiaKaGame #FIHProLeague @CMO_Odisha @sports_odisha @IndiaSports @Media_SAI pic.twitter.com/V4Nb3qI90N
— Hockey India (@TheHockeyIndia) November 4, 2022Talisman who was instrumental in our comeback from 3-1 down to winning 7-4; Hardik Singh is our Player of the Match ✨#HockeyIndia #IndiaKaGame #FIHProLeague @CMO_Odisha @sports_odisha @IndiaSports @Media_SAI pic.twitter.com/V4Nb3qI90N
— Hockey India (@TheHockeyIndia) November 4, 2022
ആദ്യ മിനിട്ടിൽ തന്നെ ഗോൾ വീണതോടെ ഉണർന്നുകളിച്ച ഇന്ത്യക്കായി ആറാം മിനിട്ടിൽ ഹർമൻപ്രീത് സിങ് മറുപടി ഗോൾ നേടി. എന്നാൽ തൊട്ടുപിന്നാലെ എട്ടാം മിനിട്ടിൽ സാം ലെയിനിലൂടെ ന്യൂസിലൻഡ് രണ്ടാം ഗോൾ നേടി ലീഡെഡുത്തു. പിന്നാലെ 13-ാം മിനിട്ടിൽ ജേക്ക് സ്‌മിത്ത് മൂന്നാം ഗോൾ നേടി ന്യൂസിലൻഡിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.
എന്നാൽ 16-ാം മിനിട്ടിൽ കാർത്തി സെൽവവും, 18-ാം മിനിട്ടിൽ ഹർമൻ പ്രീതും ഗോളുകൾ നേടി ഇന്ത്യയെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും 3-3 എന്ന സ്‌കോറിന് സമനില പാലിച്ചു. എന്നാൽ മത്സരത്തിന്‍റെ രണ്ടാം പകുതി ഇന്ത്യയുടെ തേരോട്ടത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
31-ാം മിനിട്ടിൽ പാൽ രാജ് കുമാറാണ് രണ്ടാം പകുതിയിലെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 38-ാം മിനിട്ടിൽ സെൽവം കാർത്തി, 50-ാം മിനിട്ടിൽ സുഖ്‌ജീത്ത് സിങ്, 53-ാം മിനിട്ടിൽ ജുഗ്‌രാജ് സിങ് എന്നിവരും ഗോളുകൾ നേടി ഇന്ത്യയുടെ ഗോൾ നേട്ടം 7 ആയി ഉയർത്തി. 54-ാം മിനിട്ടിൽ നിക് വുഡ്‌സ് ഒരു ഗോള്‍ കൂടി നേടിയെങ്കിലും ന്യൂസിലൻഡിന് മത്സരത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചില്ല.