ETV Bharat / sports

ഫിഫ ലോക ഇലവന്‍: മെസിയും ക്രിസ്റ്റ്യാനോയും ലെവന്‍ഡോവ്സ്കിയും ടീമില്‍, സല പുറത്ത്

ആഴ്‌സണലിന്‍റെ ഇതിഹാസ പരിശീലകന്‍ ആഴ്‌സീന്‍ വെങറും ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയൂസും ചേര്‍ന്നാണ് ഫിഫ ഇലവനെ പ്രഖ്യാപിച്ചത്.

FIFA World XI team of the year revealed  Lionel Messi  Cristiano Ronaldo  robert lewandowski  കെവിന്‍ ഡിബ്രുയിന്‍  ജിയാന്‍ ലൂയി ഡോണറുമ്മ  മുഹമ്മദ് സല
ഫിഫ ലോക ഇലവന്‍: മെസിയും ക്രിസ്റ്റ്യാനോയും ലെവന്‍ഡോവ്സ്കിയും ടീമില്‍, സല പുറത്ത്
author img

By

Published : Jan 18, 2022, 1:05 PM IST

സൂറിച്ച്‌: കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോക ഇലവനെ പ്രഖ്യാപിച്ചു. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്കൊപ്പം ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം നേടിയപ്പോള്‍, ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്‍റെ അന്തിമ പട്ടികയിലെത്തിയ ലിവര്‍പൂളിന്‍റെ ഈജിപ്‌ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്‌ക്ക് ഇടം ലഭിച്ചില്ല.

ആഴ്‌സണലിന്‍റെ ഇതിഹാസ പരിശീലകന്‍ ആഴ്‌സീന്‍ വെങറും ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയൂസും ചേര്‍ന്നാണ് ഫിഫ ഇലവനെ പ്രഖ്യാപിച്ചത്. 3-3-4 ശൈലിയിലാണ് ടീമിന്‍റെ തിരഞ്ഞെടുപ്പ്.

പിഎസ്‌ജി താരം ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഗോൾകീപ്പർ. റയല്‍ മാഡ്രിഡിന്‍റെ ഡേവിഡ് അലാബ, യുവന്‍റസിന്‍റെ ലിയോനാർഡോ ബോണൂച്ചി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡിയാസ് എന്നിവരാണ് പ്രതിരോധ താരങ്ങള്‍.

also read:ഫിഫയുടെ ഏറ്റവും മികച്ച താരങ്ങളായി ലെവന്‍ഡോവ്‌സ്‌കിയും പുട്ടെല്ലസും

മധ്യനിരയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡിബ്രുയിന്‍, ചെല്‍സി താരങ്ങളായ ജോര്‍ജീഞ്ഞോ, എന്‍ഗോളോ കാന്‍റെ എന്നിവരാണ് അണി നിരക്കുക.

മുന്നേറ്റനിരയില്‍ പിഎസ്‌ജി താരം ലയണല്‍ മെസി, യുണൈറ്റഡിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡോര്‍ട്ട്മുണ്ടിന്‍റെ ഏര്‍ലിങ് ഹാലന്‍ഡ്, ബയേണിന്‍റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.