ETV Bharat / sports

FIFA World Cup 2022 | മരണഗ്രൂപ്പില്ല, ഖത്തറിൽ ആരാധകരെ കാത്തിരിക്കുന്നത് മരണക്കളികൾ - ഈ ലോകകപ്പിലെ ഏറ്റവും സങ്കീർണമായത് ഇ ഗ്രൂപ്പ് ആയിരിക്കും.

കരുത്തരായ നാല് ടീമുകൾ അണിനിരക്കുന്ന, അല്ലെങ്കിൽ ഗ്രൂപ്പിലെ ഒരു ടീമിനും വ്യക്തമായ ആധിപത്യം ഉണ്ടെന്നുകരുതാൻ കഴിയാത്ത ഗ്രൂപ്പുകളെയാണ് മരണഗ്രൂപ്പുകളായി വിലയിരുത്തുന്നത്

2022 FIA World Cup  FIFA World Cup 2022 | മരണഗ്രൂപ്പില്ലാ, ഖത്തറിൽ ആരാധകരെ കാത്തിരിക്കുന്നത് മരണക്കളികൾ  FIFA world cup Qatar 2022 group of death  ഈ ലോകകപ്പിലെ ഏറ്റവും സങ്കീർണമായത് ഇ ഗ്രൂപ്പ് ആയിരിക്കും.  ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയിസ് സുവാരസും ഖത്തറിലെ അങ്കത്തട്ടില്‍ കോര്‍ക്കും.
FIFA World Cup 2022 | മരണഗ്രൂപ്പില്ലാ, ഖത്തറിൽ ആരാധകരെ കാത്തിരിക്കുന്നത് മരണക്കളികൾ
author img

By

Published : Apr 2, 2022, 2:47 PM IST

ദോഹ : ലോകകപ്പിന്‍റെ ഗ്രൂപ്പ് നറുക്കെടുപ്പിൽ ആരാധകരെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കിയത് മരണഗ്രൂപ്പിനായിരുന്നു. കരുത്തരായ നാല് ടീമുകൾ അണിനിരക്കുന്ന, അല്ലെങ്കിൽ ഗ്രൂപ്പിലെ ഒരു ടീമിനും വ്യക്തമായ ആധിപത്യം ഉണ്ടെന്ന് കരുതാൻ കഴിയാത്ത ഗ്രൂപ്പുകളെയാണ് മരണ ഗ്രൂപ്പുകളായി വിലയിരുത്തുന്നത്. മരണഗ്രൂപ്പില്ലാത്തൊരു ഫുട്ബോള്‍ ലോകകപ്പാണ് ഖത്തറില്‍ ആരാധകരെ കാത്തിരിക്കുന്നത്.

നിലവിലെ നറുക്കെടുപ്പിൽ റാങ്കിങ് അനുസരിച്ചാണ് പോര്‍ട്ട് തീരുമാനിക്കുന്നത് എന്നതിനാൽ ഫിഫ റാങ്കിങ്ങിൽ ഒരേ നിലവാരത്തിലുള്ള ടീമുകൾ ഒരു ഗ്രൂപ്പിൽ വരില്ല. എങ്കിലും കൃത്യമായ ആധിപത്യം ഒരു ടീമിനില്ലാത്ത മരണ ഗ്രൂപ്പ് ഖത്തറിലുമുണ്ട്.

ഈ ലോകകപ്പിലെ ഏറ്റവും സങ്കീർണമായത് ഇ ഗ്രൂപ്പ് ആയിരിക്കും. രണ്ട് മുൻ ലോകകപ്പ് ജേതാക്കളും ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ജപ്പാനും അതിൽ അണിനിരക്കുന്നു. ഈ മൂന്ന് ടീമുകൾക്ക് പുറമെ കോസ്റ്ററിക്ക- ന്യൂസിലാൻഡ് മത്സരത്തിലെ വിജയിയാണ് അവർക്കൊപ്പമുണ്ടാവുക. കഴിഞ്ഞ ലോകകപ്പിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തുപോയപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ വിജയം മാത്രം നേടി പ്രീ ക്വാർട്ടറിൽ എത്തിയ സ്പെയിൻ റഷ്യയോട് തോൽവി നേരിടുകയായിരുന്നു.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും സമീപകാലത്തെ ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കറായ റോബർട്ട് ലെവൻഡോവ്സ്‌കിയും ഗ്രൂപ്പ് സിയിൽ നേർക്കുനേർ പോരടിക്കുന്നതിന് ഖത്തറിലെ പുൽത്തകിടുകള്‍ സാക്ഷിയാവും. മധ്യനിര മജീഷ്യന്‍മാരായ കെവിൻ ഡിബ്രൂയിന്‍റെ ബെൽജിയവും ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യയും ഗ്രൂപ്പ് എഫിൽ മുഖാമുഖം വരുന്ന മത്സരവും ശ്രദ്ധേയമാണ്.

ലോകകപ്പിലെ മറ്റൊരു ബുദ്ധിമുട്ടേറിയ ഗ്രൂപ്പായി കണക്കാക്കാൻ കഴിയുക പോർച്ചുഗൽ, ഘാന, യുറുഗ്വായ്, സൗത്ത് കൊറിയ എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് എച്ചാണ്. പ്ലേ ഓഫ് കളിച്ച് ലോകകപ്പ് യോഗ്യത നേടിയ പോർച്ചുഗൽ കരുത്തുറ്റ ടീമാണെങ്കിലും അവരെ വെല്ലുവിളിക്കാനുള്ള വീര്യം മറ്റുള്ളവർക്കുമുണ്ട്.

ലോകകപ്പ് യോഗ്യത മത്സരത്തിൽ ആദ്യം പതറിയെങ്കിലും കൂടുതൽ വീര്യത്തോടെ തിരിച്ചുവന്ന ടീമാണ് യുറുഗ്വായ്‌. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂയിസ് സുവാരസും ഖത്തറിലെ അങ്കത്തട്ടില്‍ കോര്‍ക്കും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.