ETV Bharat / sports

ഖത്തറിനെ വീഴ്‌ത്തി നെതർലൻഡ്‌സും ഇക്വഡോറിനെ മറികടന്ന സെനഗലും പ്രീ ക്വാർട്ടറിൽ - fifa world cup

പ്രീ ക്വാർട്ടർ മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്‌സിന് യുഎസ്എയും ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിന് ഇംഗ്ലണ്ടുമാണ് എതിരാളികൾ.

Netherlands and Senegal entered to pre quarter  FIFA world cup  qatar and Ecuador crashes out  Netherlands vs qatar  Senegal vs Ecuador  ഖത്തർ vs നെതർലൻഡ്‌സ്  സെനഗൽ vs ഇക്വഡോർ  സെനഗലിന് ഇംഗ്ലണ്ടുമാണ് എതിരാളികൾ  പ്രീ ക്വാർട്ടർ ലൈനപ്പ്  fifa world cup  qatar world cup
ഖത്തറിനെ വീഴ്‌ത്തി നെതർലൻഡ്‌സും ഇക്വഡോറിനെ മറികടന്ന സെനഗലും പ്രീ ക്വാർട്ടറിൽ
author img

By

Published : Nov 30, 2022, 11:06 AM IST

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ ഖത്തറിനെ വീഴ്‌ത്തി നെതർലൻഡ്‌സും തുല്യരുടെ പോരാട്ടത്തിൽ ഇക്വഡോറിനെ മറികടന്ന സെനഗലും പ്രീ ക്വാർട്ടറിലെത്തി. ഖത്തറിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മറികടന്ന ഡച്ചുപട ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇക്വഡോറിന്‍റെ കനത്ത വെല്ലുവിളി അതിജീവിച്ച ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയിച്ച് കയറിയത്. പ്രീ ക്വാർട്ടറിൽ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്‌സിന് യുഎസ്എയും ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിന് ഇംഗ്ലണ്ടുമാണ് എതിരാളികൾ.

ഖത്തറിന് ഇനി കളി കാണാം... ആശ്വാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ഖത്തർ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെതര്‍ലന്‍ഡ്‌സിന് മുന്നിൽ അടിയറവ് പറഞ്ഞത്. കോഡി ഗാക്‌പോയും ഫ്രാങ്കി ഡി ജോങുമാണ് ഓറഞ്ച് പടയുടെ ഗോൾ സ്‌കോറർമാർ. തോൽവിയോടെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും തോറ്റ് പുറത്താകുന്ന ആദ്യ ആതിഥേയരായിരിക്കുകയാണ് ഖത്തർ.

  • 🇳🇱 players that have scored in three consecutive #FIFAWorldCup games:

    🔸Johan Neeskens (1974)
    🔸Dennis Bergkamp (1994)
    🔸Wesley Sneijder (2010)
    🔸Cody Gakpo (2022)

    Amongst 𝐄𝐥𝐢𝐭𝐞 Company 🍊 pic.twitter.com/SDogw5ITpW

    — FIFA World Cup (@FIFAWorldCup) November 29, 2022 " class="align-text-top noRightClick twitterSection" data=" ">

ജയം ലക്ഷ്യമിട്ടിറങ്ങിയ ഡച്ച് ടീം ആതിഥേയരെ വിറപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്. നാലാം മിനിറ്റിൽ തന്നെ മെംഫിസ് ഡിപേയുടെ ഗോൾശ്രമം ഖത്തര്‍ ഗോള്‍കീപ്പര്‍ മെഷാല്‍ ബര്‍ഷാം തട്ടിയകറ്റി. പിന്നീട് തുടരാക്രമണങ്ങളുമായി ഡച്ച് പടയെത്തിയതോടെ ഖത്തർ പ്രതിരോധത്തിലായി. തുടർച്ചയായ അവസരങ്ങൾ നഷ്‌ടപ്പെടുത്തിയതിന് പിന്നാലെ 26-ാം മിനിറ്റിൽ കോഡി ഗാക്‌പോയിലൂടെ നെതർലൻഡ്സ് മുന്നിലെത്തി.

രണ്ടാം പകുതിയിലും ആക്രമണങ്ങൾ മെനഞ്ഞ ഡച്ച് ടീം 49-ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി. മെംഫിസ് ഡീപേയുടെ ഗോളെന്നുറച്ച ഷോട്ട് ഖത്തര്‍ ഗോള്‍ കീപ്പര്‍ മെഷാല്‍ ബര്‍ഷാം രക്ഷപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ക്ലോസ് റേഞ്ചില്‍ നിന്ന് ഡി ജോങിന്‍റെ ഗോള്‍ വന്നത്.

ഇക്വ'ഡോർ' ലോക്ക് തുറന്ന ആഫ്രിക്കൻ വീര്യം... സമനിലയ്‌ക്കായി പ്രതിരോധം തീർത്ത ഇക്വഡോറിന്‍റെ പ്രീ ക്വാർട്ടർ മോഹങ്ങൾക്ക് ആക്രമണ ഫുട്‌ബോളെന്ന മറുതന്ത്രവുമായി ജയിച്ച് കയറി സെനഗൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെനഗലിന്റെ വിജയം. സെനഗലിനായി സാറും കൗലിബാലിയും സ്കോര്‍ ചെയ്തപ്പോള്‍ ഇക്വഡോറിന്‍റെ ആശ്വാസ ഗോള്‍ കൈസേഡോയുടെ വകയായിരുന്നു.

42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വന്നത്. സെനഗല്‍ താരം സാറിനെ ഹിന്‍കാപ്പി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. സാര്‍ തന്നെ പെനാല്‍റ്റി എടുത്തപ്പോള്‍ ഒരു ഗോള്‍ ലീഡുമായി സെനഗലിന് ആദ്യ പകുതി അവസാനിപ്പിക്കാനായി.

ആദ്യ പകുതിയിൽ നിന്നും വിപരീതമായി പ്രതിരോധം വിട്ട ഇക്വഡോർ സെനഗൽ ഗോൾമുഖത്തേക്കെത്തി. ഒടുവില്‍ 67-ാം മിനിറ്റില്‍ കൈസെഡോയിലൂടെ ലാറ്റിനമേരിക്കന്‍ സംഘം സമനില ഗോള്‍ കണ്ടെത്തി. പ്ലാറ്റ എടുത്ത കോര്‍ണര്‍ ആണ് ഗോളില്‍ കലാശിച്ചത്. ബോക്സിലെ കൂട്ടയിടികള്‍ക്കൊടുവില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്ന കൈസെഡോ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ജയത്തിൽ കുറഞ്ഞ മത്സരഫലമെല്ലാം പുറത്തേക്കുള്ള വഴി തെളിക്കുമെന്നതിനാൽ വിജയഗോളിനായി സെനഗൽ പൊരുതി. മൂന്ന് മിനിറ്റുകൾക്കകം അടിക്ക് തിരിച്ചടിയുമായി കൗലിബാലി സെനഗലിനെ മുന്നിലെത്തിച്ചു. ഇഡ്രിസാ ഗുയേയുടെ ഫ്രീകിക്കിന് ഒടുവില്‍ പന്തെത്തിയത് കൗലിബാലിയിലേക്ക്. മാർക്ക് ചെയ്യാതിരുന്ന താരത്തിന്‍റെ വോളി ഇക്വഡോറിയന്‍ ഹൃദയം തകർത്ത് വലയിലേക്ക്..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.