ദോഹ : ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്‍റോണിയോ മറ്റേയുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജന്‍റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. നെതര്‍ലന്‍ഡ്‌സിനെ കൊണ്ട് എങ്ങനെയെങ്കിലും സമനില ഗോള്‍ അടിപ്പിക്കാനാണ് റഫറി ശ്രമിച്ചത്. അയാള്‍ ഒരു കഴിവുകെട്ടയാളാണെന്നും മാര്‍ട്ടിനെസ് മത്സരശേഷം പറഞ്ഞു.
മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും ഞങ്ങള്‍ മികച്ച രീതിയിലാണ് കളിച്ചത്. 2-0ന് ലീഡെഡുത്തതോടെ കളി ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ അതിനിടെ വന്ന ആദ്യ ഗോള്‍ എല്ലാം തകിടം മറിച്ചു.
-
🗣️ "Hopefully we don't have that ref anymore... He's useless! Van Gaal said they have an advantage if it goes to penalties, he needs to keep his mouth shut."
— beIN SPORTS (@beINSPORTS_EN) December 9, 2022 " class="align-text-top noRightClick twitterSection" data="
👀 @emimartinezz1 didn't hold back in his post-match interview!
🎤 @aarransummers#FIFAWorldCup #Qatar2022 #ARG pic.twitter.com/kkqJx2JxSL
">🗣️ "Hopefully we don't have that ref anymore... He's useless! Van Gaal said they have an advantage if it goes to penalties, he needs to keep his mouth shut."
— beIN SPORTS (@beINSPORTS_EN) December 9, 2022
👀 @emimartinezz1 didn't hold back in his post-match interview!
🎤 @aarransummers#FIFAWorldCup #Qatar2022 #ARG pic.twitter.com/kkqJx2JxSL🗣️ "Hopefully we don't have that ref anymore... He's useless! Van Gaal said they have an advantage if it goes to penalties, he needs to keep his mouth shut."
— beIN SPORTS (@beINSPORTS_EN) December 9, 2022
👀 @emimartinezz1 didn't hold back in his post-match interview!
🎤 @aarransummers#FIFAWorldCup #Qatar2022 #ARG pic.twitter.com/kkqJx2JxSL
അപ്രതീക്ഷിതമായ സമയത്തായിരുന്നു അവരുടെ ആദ്യ ഗോള്‍ പിറന്നത്. പെട്ടെന്നുള്ള ഹെഡര്‍ ഫ്ലിക്ക് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അതിന് ശേഷമാണ് നെതര്‍ലന്‍ഡ്‌സിന് അനുകൂലമായുള്ള തീരുമാനങ്ങള്‍ റഫറി എടുക്കാന്‍ തുടങ്ങിയത്.
നെതര്‍ലന്‍ഡ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചതോടെ റഫറിയുടെ മട്ടും മാറി. നിശ്ചിത സമയം കഴിഞ്ഞ് 10 മിനിറ്റ് അനുവദിച്ചു. കൂടാതെ ബോക്‌സിന് പുറത്ത് അവര്‍ക്ക് അനുകൂലമായി ഫ്രീകിക്കുകളും നല്‍കി.
എങ്ങനെയെങ്കിലും അവരെക്കൊണ്ട് ഗോളടിപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. അദ്ദേഹത്തെപ്പോലെയുള്ള റഫറിമാരെയല്ല മത്സരങ്ങള്‍ക്ക് ആവശ്യം. അയാളൊരു കഴിവുകെട്ടവനാണ് എന്നും എമിലിയാനോ അഭിപ്രായപ്പെട്ടു.
അതേസമയം സൂപ്പര്‍ താരം ലയണല്‍ മെസിയും മത്സരശേഷം റഫറിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രധാന മത്സരങ്ങളില്‍ നിന്ന് ഇതുപോലുള്ള റഫറിമാരെ മാറ്റി നിര്‍ത്തണമെന്ന് മെസി ആവശ്യപ്പെട്ടു.
-
"We were calm because we knew we could count on him. He always comes through for us."
— FIFA World Cup (@FIFAWorldCup) December 10, 2022 " class="align-text-top noRightClick twitterSection" data="
Lionel Messi on who he would share tonight's @Budweiser Player of the Match award with🧤
🇳🇱 #NEDARG 🇦🇷 #POTM #YoursToTake #BringHomeTheBud @budfootball pic.twitter.com/B4wiVLgvGw
">"We were calm because we knew we could count on him. He always comes through for us."
— FIFA World Cup (@FIFAWorldCup) December 10, 2022
Lionel Messi on who he would share tonight's @Budweiser Player of the Match award with🧤
🇳🇱 #NEDARG 🇦🇷 #POTM #YoursToTake #BringHomeTheBud @budfootball pic.twitter.com/B4wiVLgvGw"We were calm because we knew we could count on him. He always comes through for us."
— FIFA World Cup (@FIFAWorldCup) December 10, 2022
Lionel Messi on who he would share tonight's @Budweiser Player of the Match award with🧤
🇳🇱 #NEDARG 🇦🇷 #POTM #YoursToTake #BringHomeTheBud @budfootball pic.twitter.com/B4wiVLgvGw
ഡച്ച് പരിശീലകന്‍ ലൂയി വാന്‍ ഗാലിനെയും അര്‍ജന്‍റൈന്‍ ഗോളി വെറുതെ വിട്ടില്ല. കളിക്ക് മുന്‍പ് തന്നെ അവര്‍ ഒരുപാട് വിഡ്ഢിത്തരങ്ങള്‍ വിളിച്ചുപറഞ്ഞു. അവയാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയത്. വാന്‍ ഗാള്‍ വായടച്ചിരിക്കുകയാണ് വേണ്ടത്.
മത്സരത്തിന്‍റെ നിര്‍ണായക സമയത്ത് നെതര്‍ലന്‍ഡ്‌സ് ഷോട്ട് തടഞ്ഞിടാന്‍ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ഷൂട്ടൗട്ടില്‍ അതെനിക്ക് ചെയ്‌ത് ടീമിനെ വിജയത്തിലെത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. രണ്ട് കിക്ക് എനിക്ക് തട്ടിയകറ്റാന്‍ സാധിച്ചു- മാര്‍ട്ടിനെസ് കൂട്ടിച്ചേര്‍ത്തു.
ക്വാര്‍ട്ടറിൽ നെതര്‍ലൻഡ്‌സിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 ന്‍റെ വിജയത്തോടെയാണ് മെസിപ്പടയുടെ കുതിപ്പ്. ഷൂട്ടൗട്ടിൽ ഡച്ചുപടയുടെ ആദ്യ രണ്ട് കിക്കുകൾ തടഞ്ഞിട്ട എമിലിയാനോ മാർട്ടിനെസാണ് മുന്നോട്ടുള്ള പ്രയാണത്തിൽ നീലപ്പടയ്ക്ക് തുണയായത്. ഓറഞ്ചുപടയുടെ ആദ്യ രണ്ട് കിക്കെടുത്ത നായകൻ വിർജിൽ വാൻ ഡിജിക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരുടെ ഷോട്ടുകൾ മാർട്ടിനെസ് തട്ടിയകറ്റുകയായിരുന്നു. അർജന്‍റീനയുടെ ആറാം സെമി ഫൈനൽ പ്രവേശനമാണിത്.