ETV Bharat / sports

'കരുത്ത് കാട്ടി മടങ്ങി കാമറൂണ്‍', ബ്രസീലിനെതിരെ ഒരു ഗോള്‍ ജയം; സെര്‍ബിയയെ തകര്‍ത്ത സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍ - ബ്രസീല്‍ കാമറൂണ്‍ മത്സരം

ഇഞ്ചുറി ടൈമില്‍ വിന്‍സന്‍റ് അബൗബക്കര്‍ നേടിയ ഗോളിന്‍റെ കരുത്തിലാണ് കാമറൂണ്‍ ബ്രസീലിനെ തോല്‍പ്പിച്ചത്. സെര്‍ബിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിന്‍റെ മിന്നും ജയം പിടിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡ് അവസാന പതിനാറില്‍ ഇടം നേടിയത്.

fifa world cup 2022  world cup 2022  cameroon  brazil  cameroon goal against brazil  serbia  switzerland  qatar 2022  fifa world cup  കാമറൂണ്‍  സ്വിറ്റ്‌സര്‍ലന്‍ഡ്  സെര്‍ബിയ  ബ്രസീല്‍  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ്  ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരം  ബ്രസീല്‍ കാമറൂണ്‍ മത്സരം  വിന്‍സന്‍റ് അബൗബക്കര്‍
'കരുത്ത് കാട്ടി മടങ്ങി കാമറൂണ്‍', ബ്രസീലിനെതിരെ ഒരു ഗോള്‍ ജയം; സെര്‍ബിയയെ തകര്‍ത്ത സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍
author img

By

Published : Dec 3, 2022, 7:44 AM IST

ദോഹ: ബ്രസീലിനെ അട്ടിമറിച്ച് ഫിഫ ലോകകപ്പിലെ യാത്ര അവസാനിപ്പിച്ച് കാമറൂണ്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാമറൂണിന്‍റെ വിജയം. 92ാം മിനിട്ടില്‍ വിന്‍സന്‍റ് അബൗബക്കറിന്‍റെ ഗോളിലാണ് കാമറൂണ്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തന്മാരെ പരാജയപ്പെടുത്തിയത്.

നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീല്‍ തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ജി യില്‍ ഒന്നാമതായാണ് ഫിനിഷ് ചെയ്‌തത്. മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ രണ്ടിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയ സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പില്‍ രണ്ടാം സ്ഥനക്കാരായി അവസാന പതിനാറില്‍ ഇടം നേടി. നാല് പോയിന്‍റുള്ള കാമറൂണ്‍ മൂന്നാം സ്ഥാനത്തും ഒരു പോയിന്‍റുള്ള സെര്‍ബിയ നാലാം സ്ഥാനത്തുമായാണ് ഖത്തറിലെ പോരാട്ടം അവസാനിപ്പിച്ചത്.

ഗ്രൂപ്പ് ജി ചാമ്പ്യന്മാരായി മുന്നേറിയ ബ്രസീലിന് സൗത്ത് കൊറിയയാണ് പ്രീ ക്വാര്‍ട്ടറിലെ എതിരാളി. സ്വിറ്റ്‌സര്‍ലന്‍ഡ് നോക്ക്‌ ഔട്ട് റൗണ്ടില്‍ പോര്‍ച്ചുഗലിനെ നേരിടും. ഡിസംബര്‍ 6,7 തീയതികളിലായാണ് ഈ മത്സരങ്ങള്‍.

കാമറൂണ്‍ പോരാട്ടവീര്യം: പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചെങ്കിലും പകരക്കാരായി അവരോളം പോന്ന മികച്ച താരങ്ങളെയാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റൊ കളത്തിലിറക്കിയത്. പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് നേരത്തെ തന്നെ ഉറപ്പിച്ച കാനറിപ്പട മിന്നും ജയം ലക്ഷ്യമിട്ടാണ് ഇറങ്ങിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു തുടക്കത്തിലെ അവരുടെ നീക്കങ്ങള്‍. ആന്‍റണി, മാര്‍ട്ടിനെല്ലി, റോഡ്രിഗോ എന്നിവരുടെ മുന്നേറ്റങ്ങള്‍ തടയാന്‍ കാമറൂണിന് നന്നേ പണിപ്പെടേണ്ടി വന്നു.

ബ്രസീല്‍ മുന്നേറ്റങ്ങള്‍ക്ക് ഫൗളുകളിലൂടെയായിരുന്നു കാമറൂണ്‍ മറുപടി നല്‍കിയത്. മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ ആദ്യ പകുതിയില്‍ തന്നെ ആഫ്രിക്കന്‍ സംഘത്തിന് ലഭിച്ചു. മത്സരത്തിന്‍റെ പതിനാലം മിനിട്ടിലാണ് ബ്രസീലിന് ആദ്യ ഗോള്‍ അവസരം ലഭിക്കുന്നത്.

ഫ്രെഡിന്‍റെ ക്രോസ് ഹെഡ് ചെയ്‌ത് വലയിലെത്തിക്കാന്‍ മാര്‍ട്ടിനെല്ലി ശ്രമിച്ചെങ്കിലും കാമറൂണ്‍ ഗോള്‍ കീപ്പര്‍ എപ്പാസി വിലങ്ങുതടിയായി മാറി. മറുവശത്ത് കാമറൂണും മികച്ച നീക്കങ്ങള്‍ നടത്തി. ബ്രസീല്‍ പ്രതിരോധത്തെ വകഞ്ഞുമാറ്റി ചുപ്പോ മോട്ടിങ് 20ാം മിനിറ്റില്‍ മുന്നേറിയെങ്കിലും മിലിറ്റാവൊ മഞ്ഞപ്പടയുടെ രക്ഷയ്‌ക്കെത്തി.

പിന്നീടും മികച്ച മുന്നേറ്റങ്ങള്‍ നടത്തി ബ്രസീല്‍ കളം നിറഞ്ഞ് കളിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാര്‍ട്ടിനെല്ലിയെടുത്ത ഒരു അത്യുഗ്രന്‍ ഷോട്ടും എപ്പാസി തന്‍റെ കഴിവ് മുഴുവന്‍ പുറത്തെടുത്ത് തടുത്തിട്ടു. ഇഞ്ചുറി ടൈമില്‍ തന്നെ ബ്രസീല്‍ ബോക്‌സിലേക്കും കാമറൂണ്‍ കടന്നാക്രമണം നടത്തി.

ബോക്‌സില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എംബുമോയെ തേടിയെത്തിയ ഗമേലുവിന്‍റെ ക്രോസിന് താരം തല വെച്ചെങ്കിലും അത്യുഗ്രന്‍ സേവ് നടത്തി എഡേഴ്‌സണ്‍ ബ്രസീലിന്‍റെ രക്ഷകനായി. ഈ ലോകകപ്പില്‍ ബ്രസീലിനെതിരെ ഓണ്‍ ടാര്‍ഗറ്റിലേക്കെത്തിയ ആദ്യ ഷോട്ട് കൂടിയായിരുന്നു ഇത്.

കാമറൂണിന്‍റെ ആക്രമണങ്ങളോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. നേരിയ വ്യത്യാസത്തില്‍ അബൗബക്കറിന്‍റെ ഷോട്ട് പുറത്തേക്ക് പോയത് ബ്രസീലിന് ആശ്വസമായി. മറുവശത്ത് പരിക്കേറ്റ് അലക്സ്‌ ടെല്ലസ് പുറത്തായത് കാനറിപ്പടയ്‌ക്ക് കനത്ത തിരിച്ചടിയുണ്ടാക്കി.

രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തി കളം പിടിച്ചെങ്കിലും കാമറൂണ്‍ ഗോള്‍ കീപ്പര്‍ എപ്പാസി ബ്രസീലിയന്‍ താരങ്ങളുടെ മുന്നേറ്റങ്ങളെ തട്ടിയകറ്റികൊണ്ടേയിരുന്നു. ജയം മത്രാം മുന്നില്‍ കണ്ട് പോരാടിയ കാമറൂണ്‍ തങ്ങള്‍ക്കാവും വിധമെല്ലാം ആക്രമണം അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ഇഞ്ചുറി ടൈമിലാണ് അവരുടെ പരിശ്രമങ്ങള്‍ ലക്ഷ്യം കണ്ടത്. താലപ്പാകത്തിനെത്തിയ എംബെക്കലിയുടെ ക്രോസ് വലയിലേക്കെത്തിച്ച് നായകന്‍ വിന്‍സെന്‍റ് അബൗബക്കര്‍ ആഫ്രിക്കന്‍ പടയ്‌ക്ക് സ്വപ്‌ന തുല്യമായ ജയം സമ്മാനിച്ചു.

പൊരുതി നേടിയ സ്വിസ്സ് വിജയം: ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെയ്‌ക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിനെയും സെര്‍ബിയയേയുമാണ് സറ്റേഡിയം 974ല്‍ കണ്ടത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ 20ാം മിനിറ്റില്‍ തന്നെ സെര്‍ബിയന്‍ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച ഷാഖിരി സ്വിസ്സ് പടയക്കായി ആദ്യ ഗോളടിച്ചു. എന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ക്യാമ്പില്‍ ആഘോഷം അവാസനിക്കും മുന്‍പ് തന്നെ സെര്‍ബിയ ആദ്യ ഗോളിന് മറുപടി നല്‍കി.

മിട്രോവിച്ചിന്‍റെ വകയായിരുന്നു സെര്‍ബിയന്‍ സമനില ഗോള്‍. ഈ ഗോളോടെ സെര്‍ബിയയുടെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍ എന്ന നേട്ടവും താരം സ്വന്തമാക്കി. സമനില ഗോളിന്‍റെ ആവേശം കെട്ടടങ്ങും മുന്‍പ് തന്നെ വ്ലാഹോവിച്ചിലൂടചെ സെര്‍ബിയ ലീഡ് നേടി.

എന്നാല്‍ പൊരുതിക്കളിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ പകുതി അവസാനിക്കും മുന്‍പ് തന്നെ സമനില പിടിച്ചു. നാല്‍പ്പത്തിനാലാം മിനിറ്റില്‍ എംബോളയാണ് ടീമിന്‍റെ രക്ഷയ്‌ക്കെത്തിയത്. ആദ്യ പകുതി അവസാനിപ്പിച്ചിടത്ത് രണ്ടാം പകുതി തുടങ്ങിയ സ്വിസ്സ് സംഘം ഫ്രൂളറിലൂടെ മൂന്നാം ഗോള്‍ അടിച്ചു.

വര്‍ഗാസ് ഒരുക്കി നല്‍കിയ അവസരത്തില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. അവസാന നിമിഷം വരെ ഇതിന് മറുപടി നല്‍കാന്‍ സെര്‍ബിയ ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.