ETV Bharat / sports

ഖത്തര്‍ ലോകകപ്പ് നഷ്‌ടം; കരീം ബെൻസേമയ്ക്ക് മോശം റെക്കോഡും - ഖത്തര്‍ ലോകകപ്പ്

നിലവിലെ ബാലണ്‍ ദ്യോർ ജേതാവായിരിക്കെ 1978ന് ശേഷം ലോകകപ്പ് നഷ്‌ടമാവുന്ന ആദ്യ താരമായി ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസേമ.

FIFA World Cup 2022  Karim Benzema unwanted record  Karim Benzema  Karim Benzema ruled out of Qatar World Cup  Qatar World Cup  Ballon d Or winner Karim Benzema  Allan Simonsen  ബാലൺ ഡി ഓർ  അലൻ സൈമൺസണ്‍  കരീം ബെൻസേമ  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022
ഖത്തര്‍ ലോകകപ്പ് നഷ്‌ടം; കരീം ബെൻസേമയുടെ തലയില്‍ ഒരു മോശം റെക്കോഡും
author img

By

Published : Nov 20, 2022, 2:08 PM IST

ദോഹ: ഒരിടവേളയ്‌ക്ക് ശേഷം ബാലണ്‍ ദ്യോർ പുരസ്‌കാര നിറവിലാണ് ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസേമ ഇക്കുറി ഖത്തര്‍ ലോകകപ്പിനെത്തിയത്. എന്നാല്‍ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടൂര്‍ണമെന്‍റില്‍ നിന്നും ബെന്‍സേമ പുറത്തായെന്ന വാര്‍ത്ത ആരാധകര്‍ക്ക് നിരാശയാവുകയാണ്. ഇടത് തുടയ്‌ക്കേറ്റ പരിക്കാണ് 34കാരനായ താരത്തിന് തിരിച്ചടിയായത്.

നേരത്തെ തന്നെയുള്ള പരിക്കുമായി ഖത്തറിലെത്തിയ ബെൻസേമയ്‌ക്ക് പരിശീലനത്തിനിടെ കാലിൽ അസാധാരണമായ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിച്ച് എംആർഐ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പരിക്ക് സ്ഥിരീകരിച്ചത്. മൂന്ന് ആഴ്‌ച വരെ താരത്തിന് വിശ്രമം വേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ ഒരു മോശം റെക്കോഡും ബെൻസേമയുടെ തലയിലായിരിക്കുകയാണ്. 1978ന് ശേഷം ലോകകപ്പ് നഷ്‌ടമാവുന്ന നിലവിലെ ബാലണ്‍ ദ്യോർ ജേതാവെന്ന മോശം റെക്കോഡാണ് ബെൻസേമയുടെ പേരിലായത്. ബെൻസേമയ്‌ക്ക് മുന്നെ ഡെൻമാർക്ക് താരം അലൻ സൈമൺസൺ ആയിരുന്നു ഈ പട്ടികയിലെ അവസാന പേരുകാരന്‍.

1978-ലെ ലോകകപ്പിനായി ഡെൻമാർക്കിന് യോഗ്യത നേടാന്‍ കഴിയാത്തതാണ് അലൻ സൈമൺസണ് തിരിച്ചടിയായത്. ബാലൺ ഡി ഓർ ജേതാവായിരിക്കെ 1958 ലോകകപ്പ് ആൽഫ്രെഡോ ഡി സ്റ്റെഫാനോയ്‌ക്കും നഷ്‌ടമായിരുന്നു.

2010, 2014 ലോകകപ്പുകളിൽ കളിച്ച ബെൻസേമക്ക് സെക്‌സ്‌ ടേപ് വിവാദത്തെ തുടര്‍ന്ന് ഫ്രാൻസ് കിരീടം നേടിയ 2018ലെ ലോകകപ്പിൽ ഇടം പിടിക്കാൻ ആയിരുന്നില്ല. തുടര്‍ന്ന് 2021ലാണ് താരം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ഇതിനകം തന്നെ പോൾ പോഗ്ബ, എൻഗോളോ കാന്‍റെ, പ്രെസ്‌നൻ കിമ്പപ്പെ, ക്രിസ്റ്റഫർ എങ്കുങ്കു തുടങ്ങിയ താരങ്ങളെ നഷ്‌ടമായ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഉജ്ജ്വല ഫോമിലുള്ള ബെൻസേമയുടെ അഭാവം കനത്ത തിരിച്ചടിയാണ്.

also read: ടീമിനെ സഹായിക്കാന്‍ കഴിയുന്ന ഒരാൾക്ക് തന്‍റെ സ്ഥാനം വിട്ടുകൊടുക്കുന്നു; ലോകകപ്പില്‍ നിന്നുള്ള പുറത്താവലില്‍ ആദ്യ പ്രതികരണവുമായി കരീം ബെൻസേമ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.