ETV Bharat / sports

ഖത്തര്‍ ലോകകപ്പ് : ഫൈനലിന്‍റെ ടിക്കറ്റിനായി 30 ലക്ഷം അപേക്ഷകളെന്ന് ഫിഫ

ഗ്രൂപ്പ് ഘട്ടത്തിലെ ചില മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന തോതില്‍ ആവശ്യക്കാരുണ്ടെന്ന് ഫിഫ

FIFA World Cup 2022  Qatar World Cup  Qatar World Cup ticket rate  Qatar World Cup news  ഖത്തര്‍ ലോകകപ്പ്  ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് നിരക്ക്  ഫിഫ ലോകകപ്പ് വാര്‍ത്ത  ഫിഫ ലോകകപ്പ്
ഖത്തര്‍ ലോകകപ്പ്: ഫൈനലിന്‍റെ ടിക്കറ്റിനായി 30 ലക്ഷം അപേക്ഷകളെന്ന് ഫിഫ
author img

By

Published : May 5, 2022, 6:00 PM IST

ലൊസാനെ : ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനല്‍ മത്സരത്തിന്‍റെ ടിക്കറ്റിനായി 30 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി ഫിഫ അറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ചില മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്ക് ഉയര്‍ന്ന തോതില്‍ ആവശ്യക്കാരുണ്ടെന്നും ഫിഫ വ്യക്തമാക്കി. നവംബർ 26ന് നടക്കുന്ന അർജന്‍റീന-മെക്‌സിക്കോ മത്സരത്തിനായി 25 ലക്ഷം പേര്‍ ടിക്കറ്റിന് അപേക്ഷിച്ചിട്ടുണ്ട്.

80,000 ശേഷിയുള്ള ലുസൈൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്. തൊട്ടുമുന്നത്തെ ദിവസം നടക്കുന്ന ഇംഗ്ലണ്ട് - അമേരിക്ക മത്സരത്തിനായി 14 ലക്ഷം പേരില്‍ നിന്നാണ് അപേക്ഷ ലഭിച്ചിരിക്കുന്നത്. 60,000 ശേഷിയുള്ള അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക.

നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ടൂർണമെന്‍റിനായി, രണ്ടാം ഘട്ട വിൽപനയ്ക്ക് ശേഷം യുഎസ്, ഇംഗ്ലണ്ട്, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് 20 ലക്ഷം പേരാണ് ടിക്കറ്റിന് അപേക്ഷിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ ശേഷിയലധികം അഭ്യര്‍ഥന ലഭിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകള്‍ റാൻഡം നറുക്കെടുപ്പിലൂടെയാവും അനുവദിക്കുക.

അതേസമയം മൊത്തത്തില്‍ 23 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് ലഭിച്ചതെന്നും ഫിഫ വ്യക്തമാക്കി. ദോഹയുടെ ഹൃദയഭാഗത്ത് നടക്കുന്ന മത്സരത്തിന്‍റെ സ്റ്റേഡിയങ്ങള്‍ തമ്മില്‍ ഒരുമണിക്കൂറില്‍ താഴെ ദൂരം മാത്രമാണുള്ളത്. പൊതുഗതാഗത സംവിധാനം ഫലപ്രദമായി ഉപയോഗിക്കാമെന്ന കാരണത്താല്‍ കാണികളില്‍ കൂടുതലും ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങള്‍ക്ക് ബുക്ക് ചെയ്‌തതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

also read: മറഡോണയുടെ ‘ദൈവത്തിന്‍റെ കൈ’ പതിഞ്ഞ ജഴ്‌സി റെക്കോഡ് തുകയ്‌ക്ക് ലേലത്തിൽ പോയതായി റിപ്പോർട്ട്

ഖത്തര്‍ പോലുള്ള ചെറിയ അറബ് രാഷ്‌ട്രത്തിന് ഇത്രയേറെ സന്ദർശകരെ ഉൾക്കൊള്ളുന്നത് വെല്ലുവിളിയാണെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം 2018ലെ മോസ്‌കോ ലോകകപ്പ് ഫൈനലിന്‍റെ ടിക്കറ്റ് നിരക്കില്‍ നിന്നും ഖത്തര്‍ ലോകകപ്പ് ഫൈനലിന് 46 ശതമാനത്തിലേറെ വര്‍ധനവുണ്ട്. 5,850 ഖത്തര്‍ റിയാലാണ് (1,607 - യുഎസ്‌ ഡോളര്‍) ഫൈനലിന്‍റെ ടിക്കറ്റ് നിരക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.