അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ ചെൽസി പാൽമിറാസുമായി ഏറ്റുമുട്ടും. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ രാത്രി 10 മണിക്കാണ് ഫൈനൽ മത്സരം. രണ്ടു ടീമുകളും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കലാശപ്പോരിനിറങ്ങുക.
-
Onto the #ClubWorldCup final! 🏆 pic.twitter.com/bh5KoutY6d
— Chelsea FC (@ChelseaFC) February 10, 2022 " class="align-text-top noRightClick twitterSection" data="
">Onto the #ClubWorldCup final! 🏆 pic.twitter.com/bh5KoutY6d
— Chelsea FC (@ChelseaFC) February 10, 2022Onto the #ClubWorldCup final! 🏆 pic.twitter.com/bh5KoutY6d
— Chelsea FC (@ChelseaFC) February 10, 2022
ഇന്നലെ 2–ാം സെമിയിൽ ചെൽസി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ 1–0നു തോൽപിച്ചു. 32–ാം മിനിറ്റിൽ റൊമേലു ലുക്കാകുവാണ് വിജയഗോൾ നേടിയത്. ആദ്യ സെമിയിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയെ 2–0നു തോൽപിച്ചാണ് ബ്രസീലിയൻ ക്ലബ് പാൽമിറാസ് ഫൈനലിലെത്തിയത്.
-
ATENÇÃO, UTAH. pic.twitter.com/pjsHaoaZpo
— Anything Palmeiras (@AnyPalmeiras) February 11, 2022 " class="align-text-top noRightClick twitterSection" data="
">ATENÇÃO, UTAH. pic.twitter.com/pjsHaoaZpo
— Anything Palmeiras (@AnyPalmeiras) February 11, 2022ATENÇÃO, UTAH. pic.twitter.com/pjsHaoaZpo
— Anything Palmeiras (@AnyPalmeiras) February 11, 2022
ഫിഫ ക്ലബ് ലോകകപ്പിൽ ഇരു ടീമിന്‍റെയും രണ്ടാം വരവാണിത്. 2012-ൽ ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ബ്രസീലിയൻ ടീമായ കൊറിന്ത്യൻസിനോട് 1-0 ന് പരാജയപ്പെട്ടു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന അരങ്ങേറ്റത്തിൽ പാൽമിറാസ് നാലാം സ്ഥാനത്തായിരുന്നു. സെമിയിൽ മെക്‌സിക്കൻ ക്ലബായ ടൈഗ്രെസിനോട് 1-0 ന് പരാജയപ്പെട്ട അവർ മൂന്നാം സ്ഥാന മത്സരത്തിൽ ഈജിപ്‌ത് ക്ലബായ അൽ അഹ്ലിയോട് പെനാൽറ്റിയിൽ തോറ്റു.
ALSO READ: PREMIER LEAGUE: വോൾവ്‌സിനെതിരെ വിജയം; അഞ്ചാം സ്ഥാനത്തേക്കുയർന്ന് ആഴ്‌സണൽ