ETV Bharat / sports

ഒളിമ്പിക്‌സില്‍ കാണികള്‍ക്ക് പ്രവേശനമില്ല ; ടോക്കിയോ നഗരത്തില്‍ അടിയന്തരാവസ്ഥ

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്‌സ്‌.

Fans Banned From Tokyo Olympics  Tokyo Olympics news  Tokyo Olympics Venues  ടോക്കിയോ ഒളിമ്പിക്‌സ്  ഒളിമ്പിക്‌സ് വാർത്തകള്‍  ഒളിമ്പിക്‌സില്‍ കാണികള്‍ക്ക് പ്രവേശം
ഒളിമ്പിക്‌സ്
author img

By

Published : Jul 8, 2021, 8:11 PM IST

ടോക്കിയോ : ജപ്പാൻ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ഒളിമ്പിക്‌സില്‍ കാണികളെ പ്രവേശിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ടോക്കിയോ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ധാരണയായി. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് നിയന്ത്രണങ്ങള്‍.

ഇതിനിടയിലായിരിക്കും (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8) ഒളിമ്പിക്‌സ് നടത്തുക. ഒളിമ്പിക്‌സിലെ ഭൂരിഭാഗം ഇനങ്ങളും ടോക്കിയോ നഗരത്തിൽ തന്നെ നടത്തുമെന്നും വളരെ ചുരുക്കം മത്സരങ്ങള്‍ മാത്രമേ പുറത്ത് നടത്തുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

കൊവിഡ് വ്യാപനത്തിനിടെ ഒളിമ്പിക്‌സ് നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നാൽ എന്ത് സംഭവിച്ചാലും ഒളിമ്പിക്‌സ് നടത്തുമെന്നായിരുന്നു ജപ്പാന്‍റെ നിലപാട്.

ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഒളിമ്പിക്‌സിനുള്ള 26 അംഗ അത്‌ലറ്റിക്‌സ് സംഘത്തെ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 4x400 മീറ്റർ മിക്സഡ് റിലേ ടീമിനുപുറമെ 12 അത്‌ലറ്റുകൾക്ക് വ്യക്തിഗത ഇനങ്ങളിൽ നേരിട്ടാണ് പ്രവേശനം ലഭിച്ചത്. ഏഴ് മലയാളികളാണ് ടീമിലുള്‍പ്പെട്ടത്.

കെ.ടി.ഇർഫാൻ ( 20 കിലോമീറ്റര്‍ നടത്തം), എം.ശ്രീശങ്കർ (ലോങ്ജംപ്), എം.പി.ജാബിർ (400 മീ. ഹർഡിൽസ്), അമോജ് ജേക്കബ്, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആന്റണി (4x400 മീ. റിലേ, മിക്സ്ഡ് റിലേ) എന്നിവരാണ് സംഘത്തിലെ മലയാളികൾ.

സ്പ്രിന്‍റര്‍ ദ്യുതി ചന്ദ് (100 മീറ്റർ, 200 മീറ്റർ), എം.പി.ജാബിർ, ഗുർപ്രീത് സിങ് (50 കിലോമീറ്റർ നടത്തം), അന്നു റാണി (ജാവലിൻ ത്രോ) എന്നിവര്‍ക്ക് ഒളിമ്പിക് റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ടോക്കിയോയ്ക്ക് ടിക്കറ്റ് ലഭിച്ചത്.

വി.രേവതി, വി.ശുഭ, ധനലക്ഷ്മി എസ് എന്നിവരെ മിക്സ്ഡ് റിലേ ടീമിലേക്കും നാഗനാഥന്‍ പാണ്ഡി, സര്‍ത്തക് ഭാംബ്രി, അലക്‌സ് ആന്‍റണി എന്നിവരെ പുരുഷ ടീമിലേക്കും ട്രയൽസ് നടത്തിയാണ് തെരഞ്ഞെടുത്തത്.

also read: 'ലക്ഷ്യം എളുപ്പമല്ല,സ്വപ്നങ്ങളുണ്ട്'; ഒളിമ്പിക്സ് പ്രതീക്ഷകളെക്കുറിച്ച് റാണി റാംപാല്‍ ഇടിവി ഭാരതിനോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.