ETV Bharat / sports

എഫ്‌എ കപ്പ്: ബ്രൈറ്റണോട് തോറ്റു; ലിവര്‍പൂള്‍ പുറത്ത് - ലിവര്‍പൂള്‍ vs ബ്രൈറ്റണ്‍

എഫ്‌എ കപ്പ് ഫുട്‌ബോളിന്‍റെ നാലാം റൗണ്ടില്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ബ്രൈറ്റണോട് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്‍വി വഴങ്ങി.

FA cup  liverpool vs brighton highlights  liverpool  brighton  Liverpool crash out from FA Cup  ലിവര്‍പൂള്‍  ലിവര്‍പൂള്‍ vs ബ്രൈറ്റണ്‍  ബ്രൈറ്റണ്‍
എഫ്‌എ കപ്പ്: ബ്രൈറ്റണോട് തോറ്റു; നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ പുറത്ത്
author img

By

Published : Jan 30, 2023, 10:03 AM IST

ഫാല്‍മര്‍: എഫ്‌എ കപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ പുറത്ത്. നാലാം റൗണ്ട് മത്സരത്തില്‍ ബ്രൈറ്റണോടേറ്റ തോല്‍വിയാണ് ലിവര്‍പൂളിന് പുറത്തേക്കുള്ള വഴി തുറന്നത്. സ്വന്തം തട്ടകമായ ഫാല്‍മര്‍ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബ്രൈറ്റണ്‍

ചെമ്പടയെ കീഴടക്കിയത്. ലെവിസ് ഡങ്കി, മിറ്റോമ എന്നിവരാണ് ബ്രൈട്ടണായി ലക്ഷ്യം കണ്ടത്. ഹാര്‍വി എലിയറ്റാണ് ലിവര്‍പൂളിന്‍റെ പട്ടികയിലെ ഗോളിന് ഉടമ. വിജയത്തോടെ ബ്രൈറ്റണ്‍ അഞ്ചാം റൗണ്ടിലേക്ക് മുന്നേറി.

നിര്‍ണായകമായ മത്സരത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയത്. 30ാം മിനിട്ടിലായിരുന്നു ഹാര്‍വി എലിയറ്റ് ചെമ്പടയ്‌ക്കായി ഗോളടിച്ചത്. മുഹമ്മദ് സലയുടെ പാസില്‍ നിന്നുമായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. എന്നാല്‍ 39ാം മിനിട്ടില്‍ ബ്രൈറ്റണ്‍ ലെവിസ് ഡങ്കിലൂടെ ഒപ്പമെത്തി.

തരിഖ് ലാംപ്റ്റിയുടെ ഷോട്ട് ലെവിസ് ഡങ്കിന്‍റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. തുടര്‍ന്ന് 92ാം മിനിട്ടിലാണ് മിറ്റോമ ബ്രൈറ്റണിന്‍റെ വിജയ ഗോള്‍ നേടിയത്. ഒരു ഫ്രീ കിക്കില്‍ നിന്നായിരുന്നു ഈ ഗോളിന്‍റെ വരവ്. പന്ത് സ്വീകരിച്ച പെര്‍വിസ് എസ്റ്റുപിനന്‍ നല്‍കിയ ക്രോസ് ലിവര്‍പൂള്‍ പ്രതിരോധ താരങ്ങളെ അതിവിദഗ്ധമായി കബളിപ്പിച്ച് മിറ്റോമ ഗോളാക്കുകയായിരുന്നു.

ഈ സീസണില്‍ ബ്രൈട്ടണെ ഇതുവരെ തോല്‍പ്പിക്കാന്‍ ലിവര്‍പൂളിന് സാധിച്ചിട്ടില്ല. പ്രീമിയര്‍ ലീഗില്‍ അടുത്തിടെ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് ബ്രൈറ്റണ്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചിരുന്നു. ലീഗ് കപ്പില്‍ നിന്ന് നേരത്തേ തന്നെ പുറത്തായ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഒമ്പതാമതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.