ലണ്ടന്‍ : എഫ്‌എ കപ്പ് കിരീടം നിലനിര്‍ത്താനുള്ള പ്രതീക്ഷകള്‍ സജീവമാക്കി ലിവര്‍പൂള്‍. വോള്‍വ്സിനെ റീപ്ലേയില്‍ തോല്‍പ്പിച്ച ലിവര്‍പൂള്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. വോള്‍വ്സിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെമ്പട വിജയം പിടിച്ചത്.
യുവതാരം ഹാർവി എലിയറ്റാണ് ലിവര്‍പൂളിന്‍റെ വിജയ ഗോള്‍ നേടിയത്. നേരത്തെ ആന്‍ഫീല്‍ഡില്‍ നടന്ന മൂന്നാം റൗണ്ട് മത്സരത്തില്‍ ഇരു ടീമുകളും 2-2ന് സമനില പാലിച്ചിരുന്നു. ഇതോടെയാണ് വോള്‍വ്സിന്‍റെ തട്ടകത്തില്‍ വച്ച് റീപ്ലേ നടത്തിയത്.
-
Job done! ✅@LFC battled hard against a resilient @Wolves side to seal a 1-0 win and keep up their #EmiratesFACup defence! ⚔️ pic.twitter.com/midnEZSxWw
— Emirates FA Cup (@EmiratesFACup) January 17, 2023 " class="align-text-top noRightClick twitterSection" data="
">Job done! ✅@LFC battled hard against a resilient @Wolves side to seal a 1-0 win and keep up their #EmiratesFACup defence! ⚔️ pic.twitter.com/midnEZSxWw
— Emirates FA Cup (@EmiratesFACup) January 17, 2023Job done! ✅@LFC battled hard against a resilient @Wolves side to seal a 1-0 win and keep up their #EmiratesFACup defence! ⚔️ pic.twitter.com/midnEZSxWw
— Emirates FA Cup (@EmiratesFACup) January 17, 2023
ആൻഫീൽഡിൽ കളിച്ച ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് വോള്‍വ്‌സ് ഇറങ്ങിയിരുന്നത്. എന്നാല്‍ അടിമുടി മാറിയാണ് ലിവര്‍പൂള്‍ കളിച്ചത്. ഇബ്രാഹിമ കൊനാറ്റെ , തിയാഗോ, കോഡി ഗാക്‌പോ എന്നിവർ മാത്രം തുടര്‍ന്നപ്പോള്‍ മുഹമ്മദ് സലായടക്കമുള്ള പ്രധാന താരങ്ങളെ ക്ലോപ്പ് ബഞ്ചിലിരുത്തി.
മത്സരത്തിന്‍റെ 13ാം മിനിട്ടിലാണ് ലിവര്‍പൂളിന്‍റെ വിജയ ഗോള്‍ വന്നത്. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി മുന്നേറി ഹാർവി തൊടുത്ത ഒരു തകര്‍പ്പന്‍ ലോങ് റേഞ്ചറാണ് അതിഥേയരുടെ വല കുലുക്കിയത്. തിരിച്ചടിക്കാനായി വോള്‍വ്സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ലിവര്‍പൂള്‍ പ്രതിരോധം വഴങ്ങിയില്ല.
ALSO READ: മറഡോണ ഇതിഹാസം തന്നെ, പക്ഷേ മെസിയാണ് 'ഗോട്ട്' : പ്രശംസിച്ച് ലയണല്‍ സ്‌കലോണി
ജനുവരി 29ന് നടക്കുന്ന നാലാം റൗണ്ട് പോരാട്ടത്തില്‍ ബ്രൈറ്റണാണ് ലിവര്‍പൂളിന്‍റെ എതിരാളി. പ്രീമിയര്‍ ലീഗില്‍ അടുത്തിടെ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ മൂന്ന് ഗോളിന് ബ്രൈറ്റണ്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചിരുന്നു.