സ്‌പില്‍സ്‌ബര്‍ഗ് : ഫോര്‍മുല വണ്‍ റേസ് ട്രാക്കില്‍ മാക്‌സ് വെര്‍സ്‌തപ്പാന് ഹാട്രിക്ക് ജയം. ഓസ്‌ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ റഡ്‌ബുള്‍ ഡ്രൈവര്‍ക്ക് ഒന്നാമതായി ഫിനിഷ് ചെയ്‌തു. മേഴ്‌സിഡസിന്‍റെ ബോട്ടാസിനെ മറികടന്നാണ് വെര്‍സ്‌തപ്പാന്‍റെ ജയം. മക്‌ലാരന്‍റെ ഇംഗ്ലീഷ് താരം നോറിസും പോഡിയം ഫിനിഷ് നേടി.
റഡ്‌ബുള്ളിന്‍റെ ഡ്രൈവിങ് സീറ്റില്‍ ഏറ്റവും വേഗതയേറിയ ലാപ്പെന്ന റെക്കോഡും വെര്‍സ്‌തപ്പാന്‍ സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണെ റേസ് ട്രാക്കിലെ തിരിച്ചടികള്‍ പിന്തുടരുകയാണ്. റഡ്‌ബുള്‍ റിങ്ങിലെ 54-ാം ലാപ്പില്‍ ബോട്ടാസും 55-ാം ലാപ്പില്‍ നോറിസും മേഴ്‌സിഡസിന്‍റെ ഹാമില്‍ട്ടണെ മറികടന്നു.
Also Read: മേഴ്‌സിഡസുമായുള്ള കരാര്‍ പുതിക്കി ഹാമില്‍ട്ടണ്‍; 826 കോടിക്ക് രണ്ട് വര്‍ഷത്തെ കരാര്‍
നാലാം സ്ഥാനത്താണ് ഹാമില്‍ട്ടണ്‍ ഫിനിഷ് ചെയ്‌തത്. തുടര്‍ച്ചയായ അഞ്ചാം ഗ്രാന്‍ഡ് പ്രീയിലാണ് ഹാമില്‍ട്ടണ്‍ പരാജയപ്പെടുന്നത്. അവസാനമായി സ്‌പാനിഷ് ഗ്രാന്‍ഡ് പ്രീയിലാണ് ഹാമില്‍ട്ടണ് ജയിക്കാനായത്.
-
Today's podium heroes 🦸♂️
— Formula 1 (@F1) July 4, 2021 " class="align-text-top noRightClick twitterSection" data="
The first time Max, Valtteri and Lando have shared the rostrum! 🏆#AustrianGP 🇦🇹 #F1 pic.twitter.com/OTMZJGLVqB
">Today's podium heroes 🦸♂️
— Formula 1 (@F1) July 4, 2021
The first time Max, Valtteri and Lando have shared the rostrum! 🏆#AustrianGP 🇦🇹 #F1 pic.twitter.com/OTMZJGLVqBToday's podium heroes 🦸♂️
— Formula 1 (@F1) July 4, 2021
The first time Max, Valtteri and Lando have shared the rostrum! 🏆#AustrianGP 🇦🇹 #F1 pic.twitter.com/OTMZJGLVqB
പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള വെര്‍സ്‌തപ്പാന്‍ അഞ്ച് ജയങ്ങളുമായി കുതിക്കുമ്പോള്‍ ഹാമില്‍ട്ടണ് മൂന്ന് ജയങ്ങള്‍ മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
ഓസ്‌ട്രിയന്‍ ഗ്രാന്‍ഡ് പ്രീക്ക് മുമ്പായി 826 കോടി രൂപയ്ക്ക് മേഴ്‌സിഡസുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് പുതുക്കിയ ഹാമില്‍ട്ടണ് റേസ് ട്രാക്കില്‍ പക്ഷേ പഴയ മികവിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. നിലവില്‍ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറിന്‍റെ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന റെക്കോഡിനൊപ്പമാണ് ഹാമില്‍ട്ടണ്‍.