ETV Bharat / education-and-career

പ്ലസ്‌ ടു, ഐടിഐ യോഗ്യതയുള്ളവരെ റെയില്‍വേ വിളിക്കുന്നു; 5647 അപ്രന്‍റീസുകളുടെ ഒഴിവ് - RAILWAY APPRENTICE RECRUITMENT

വിവിധ ട്രേഡുകളായി 5647 അപ്രന്‍റീസുകളുടെ ഒഴിവുകളാണുള്ളത്. ഗുവാഹത്തി റെയില്‍വേ ആസ്ഥാനത്തും ലാന്‍ഡിങ്, രംഗിയ, തിന്‍സുകിയ, ന്യൂ ബംഗായ്‌ഗാവ്, ദിബ്രുഗഡ്, കടിഹാര്‍, അലിപ്പൂര്‍ ദ്വാര്‍ എന്നീ യൂണിറ്റുകളിലുമാണ് ഒഴിവുകള്‍.

RAILWAY INVITES APPLICATION  PLUS 2 QUALIFICATION JOBS RAILWAY  റെയില്‍വേ റിക്രൂട്ട്മെന്‍റ്  RECRUITMENT FOR APPRENTICE
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 11, 2024, 4:53 PM IST

തിരുവനന്തപുരം: വിവിധ ട്രേഡുകളിലെ അപ്രന്‍റീസ് തസ്‌തികകളിലേക്ക് ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ അപേക്ഷ ക്ഷണിച്ചു. ഗുവാഹത്തി റെയില്‍വേ ആസ്ഥാനത്തും ലാന്‍ഡിങ്, രംഗിയ, തിന്‍സുകിയ, ന്യൂ ബംഗായ്‌ഗാവ്, ദിബ്രുഗഡ്, കടിഹാര്‍, അലിപ്പൂര്‍ ദ്വാര്‍ എന്നീ യൂണിറ്റുകളിലുമാണ് ഒഴിവുകള്‍. വിവിധ ട്രേഡുകളിലായി 5647 ഒഴിവുകളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമനാസൃതമായ സ്റ്റൈപെന്‍ഡ് ലഭിക്കും.

യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നേടിയ പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കേറ്റും (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് അല്ലെങ്കില്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്) മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ (പാത്തോളജി/റേഡിയോളജി) ഒഴിവിലേക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷനായുള്ള പ്ലസ്‌ ടു പാസ് ആണ് യോഗ്യത.

പ്രായം: 15-24 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം കണക്കാക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ ഭിന്ന ശേഷിക്കാര്‍ക്ക് 10 വര്‍ഷവും എസ്‌സി, എസ്‌ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും വയസിളവ് ലഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ട്രേഡുകള്‍: പ്ലംബര്‍, കാര്‍പ്പെന്‍ഡര്‍, വെല്‍ഡര്‍, ഗ്യാസ് കട്ടര്‍, മെക്കാനിക്ക്, മെഷീന്‍ ടൂള്‍, മെയിന്‍റനന്‍സ്, ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്‌റ്റ്, ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് റഫ്രിജറേഷന്‍ ആന്‍റ് എയര്‍കണ്ടിഷനിങ് തുടങ്ങി 50 ഓളം ട്രേഡുകള്‍.

അപേക്ഷാ ഫീസ്: വനിതകള്‍, ഭിന്ന ശേഷിക്കാര്‍, എസ്‌സി/എസ്‌ടിക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല. മറ്റുള്ളവര്‍ക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പണം ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷാ രീതി: അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോട്ടോയും ഒപ്പും യോഗ്യത തെളിയിക്കുന്ന രേഖകളും വിജ്ഞാപനത്തില്‍ പറയും പ്രകാരം അപേക്ഷയോടൊപ്പം വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.

അപേക്ഷ അയക്കാനുള്ള അവസാന തീയതി: ഡിസംബര്‍ 3

വെബ് സൈറ്റ്: www.nfr.indianrailways.gov.in

Also Read: പ്ലസ്‌ടുക്കാരാണോ?; റെയില്‍വേയില്‍ മൂവായിരത്തോളം ഒഴിവുകള്‍; വിശദവിവരങ്ങള്‍ അറിയാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.