ലണ്ടന്‍: ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് നോർവീജിയൻ സൂപ്പർ സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്‍റെ വ്യക്തിഗതമായ നിബന്ധനകള്‍ എല്ലാം ഇംഗ്ലീഷ് ക്ലബ്ബ് അംഗീകരിച്ചതായാണ് സൂചന. റിലീസ് ക്ലോസ് തുകയായ 75 ദശലക്ഷം യൂറോ നല്‍കി താരത്തിന്‍റെ കൈമാറ്റം വരും ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് സിറ്റി ശ്രമിക്കുന്നത്.
-
BREAKING 🚨 Manchester City have agreed personal terms with Erling Haaland and are expected to pay his release clause this week 👀 (@TheAthleticUK) pic.twitter.com/cUigaPJTJm
— 433 (@433) May 9, 2022 " class="align-text-top noRightClick twitterSection" data="
">BREAKING 🚨 Manchester City have agreed personal terms with Erling Haaland and are expected to pay his release clause this week 👀 (@TheAthleticUK) pic.twitter.com/cUigaPJTJm
— 433 (@433) May 9, 2022BREAKING 🚨 Manchester City have agreed personal terms with Erling Haaland and are expected to pay his release clause this week 👀 (@TheAthleticUK) pic.twitter.com/cUigaPJTJm
— 433 (@433) May 9, 2022
കരാര്‍ പൂര്‍ണമായി വിജയിച്ചാല്‍ ഹാളണ്ടിനെ സിറ്റി താരമായി വരും ദിവസങ്ങളില്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രഖ്യാപനം നടന്ന് കഴിഞ്ഞാല്‍ ഉടന്‍ തന്നെ പ്രീ സീസണ്‍ തയ്യാറെടുപ്പുകള്‍ക്കായി നോര്‍വേ താരം ഇംഗ്ലീഷ് ക്ലബ്ബില്‍ ചേരും. ഇരുപത്തിയൊന്നുകാരനായ എര്‍ലിംഗ് ഹാളണ്ടിനായി ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കും, സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും നേരത്തേ രംഗത്തുണ്ടായിരുന്നു.
-
It's happening!
— Eurosport (@eurosport) May 9, 2022 " class="align-text-top noRightClick twitterSection" data="
Reports suggest that Erling Haaland's move to Man City will be confirmed in the coming days 👀
">It's happening!
— Eurosport (@eurosport) May 9, 2022
Reports suggest that Erling Haaland's move to Man City will be confirmed in the coming days 👀It's happening!
— Eurosport (@eurosport) May 9, 2022
Reports suggest that Erling Haaland's move to Man City will be confirmed in the coming days 👀
തന്‍റെ ജന്മനാടായ നോർവേയിലെ ബ്രൈൻ, മോൾഡ് ക്ലബ്ബുകളിലൂടെയാണ് ഹാളണ്ട് കരിയർ ആരംഭിച്ചുത്. തുടർന്ന് റെഡ് ബുൾ സാൽസ്ബർഗിന് വേണ്ടി ഒരു വർഷം കളത്തിലിറങ്ങിയ താരം 2020 ജനുവരിയിലാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ ചേർന്നത്. ബുണ്ടസ്‌ലിഗ ടീമിനായി 88 മത്സരങ്ങളിൽ നിന്ന് 85 ഗോളുകളും മുന്നേറ്റനിര താരമായ ഹാളണ്ട് നേടിയിട്ടുണ്ട്.
-
"Erling? Hi, it's Pep" 📞 pic.twitter.com/ma2AqUfAT0
— GOAL (@goal) May 9, 2022 " class="align-text-top noRightClick twitterSection" data="
">"Erling? Hi, it's Pep" 📞 pic.twitter.com/ma2AqUfAT0
— GOAL (@goal) May 9, 2022"Erling? Hi, it's Pep" 📞 pic.twitter.com/ma2AqUfAT0
— GOAL (@goal) May 9, 2022
നിലവില്‍ പ്രീമിയര്‍ ലീഗില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് പെപ് ഗാര്‍ഡിയോളയുടെ മഞ്ചസ്‌റ്റര്‍ സിറ്റി. നിലവിലെ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനലലില്‍ നിന്ന് റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടാണ് സിറ്റി പുറത്തായത്. ഹാളണ്ടിന്‍റെ വരവോടെ സിറ്റിക്ക് ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.