ലണ്ടന്‍: പുതിയ പരിശീലകന് കീഴില്‍ ഹോം സ്റ്റേഡിയത്തിലെ ആദ്യ പ്രീമിയര്‍ ലീഗ് (Premier League) മത്സരത്തില്‍ ജയം നേടി ടോട്ടനം (Tottenham Hotspur Victory In EPL). എറിക് ടെന്‍ ഹാഗിന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ (Manchester United) വീഴ്‌ത്തിയാണ് ടോട്ടനം സീസണിലെ ആദ്യത്തെ ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് മത്സരത്തില്‍ ചുവന്ന ചെകുത്താന്മാരെ സ്‌പർസ് വീഴ്‌ത്തിയത്.
ആതിഥേയര്‍ക്കായി പേപ്പ് മാറ്റർ സാർ (Pape Matar Sarr) ഒരു ഗോള്‍ നേടി. ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്‍റെ സെല്‍ഫ് ഗോളാണ് (Lisandro Martinez Own Goal Against Tottenham) മത്സരത്തില്‍ യുണൈറ്റഡിന്‍റെ തോല്‍വി ഭാരം കൂട്ടിയത്.
-
Not our day in north London.#MUFC || #TOTMUN
— Manchester United (@ManUtd) August 19, 2023 " class="align-text-top noRightClick twitterSection" data="
">Not our day in north London.#MUFC || #TOTMUN
— Manchester United (@ManUtd) August 19, 2023Not our day in north London.#MUFC || #TOTMUN
— Manchester United (@ManUtd) August 19, 2023
4-2-3-1 ശൈലിയിലാണ് ഇരു ടീമും മത്സരത്തിനായി ഇറങ്ങിയത്. റിച്ചാര്‍ലിസനെ (Richarlison) മുന്‍നിര്‍ത്തി ആയിരുന്നു ആതിഥേയരുടെ മുന്നേറ്റങ്ങള്‍. മറുവശത്ത് മാര്‍ക്കസ് റാഷ്‌ഫോര്‍ഡായിരുന്നു (Marcus Rashford) യുണൈറ്റഡിന്‍റെ സ്‌ട്രൈക്കര്‍ റോളില്‍ കളിച്ചത്.
ഒപ്പത്തിനൊപ്പമുള്ള പ്രകടനം പുറത്തെടുക്കാന്‍ മത്സരത്തിന്‍റെ ആദ്യ വിസില്‍ മുതല്‍ തന്നെ ഇരു ടീമിനും സാധിച്ചിരുന്നു. ആദ്യ പകുതി ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും പന്ത് കൃത്യമായി എതിര്‍വലയിലേക്ക് എത്തിക്കാന്‍ ഇരു സംഘത്തിനും സാധിച്ചിരുന്നില്ല. ഗോള്‍ രഹിതമായിട്ടായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ടോട്ടനം, മാഞ്ചസ്റ്റര്‍ ടീമുകള്‍ കളിയവസാനിപ്പിച്ചത്.
-
Not a bad way to open your Spurs account, @papematarsarr15 😍 pic.twitter.com/rMZStRyDlH
— Tottenham Hotspur (@SpursOfficial) August 19, 2023 " class="align-text-top noRightClick twitterSection" data="
">Not a bad way to open your Spurs account, @papematarsarr15 😍 pic.twitter.com/rMZStRyDlH
— Tottenham Hotspur (@SpursOfficial) August 19, 2023Not a bad way to open your Spurs account, @papematarsarr15 😍 pic.twitter.com/rMZStRyDlH
— Tottenham Hotspur (@SpursOfficial) August 19, 2023
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഗോള്‍വലയിലേക്ക് നിറയൊഴിക്കാന്‍ ടോട്ടനമിന് സാധിച്ചു. 49-ാം മിനിട്ടിലായിരുന്നു പേപ്പ് മാറ്റര്‍ ഗോള്‍ നേടിയത്. മൈതാനത്തിന്‍റെ വലത് വിങ്ങിലൂടെ നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
20-കാരനായ താരത്തിന്‍റെ പ്രീമിയര്‍ ലീഗിലെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത് (Pape Matar Sarr First Goal In EPL). തുടര്‍ന്ന് തിരിച്ചടിക്കാനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആക്രമണങ്ങളുടെ മൂര്‍ച്ച കൂട്ടി. പലകുറി ടോട്ടനം പ്രതിരോധത്തെ വിറപ്പിക്കാന്‍ അവര്‍ക്കായിരുന്നു.
-
The icing on the cake at @SpursStadium! 🤩 pic.twitter.com/69STJ09KgJ
— Tottenham Hotspur (@SpursOfficial) August 19, 2023 " class="align-text-top noRightClick twitterSection" data="
">The icing on the cake at @SpursStadium! 🤩 pic.twitter.com/69STJ09KgJ
— Tottenham Hotspur (@SpursOfficial) August 19, 2023The icing on the cake at @SpursStadium! 🤩 pic.twitter.com/69STJ09KgJ
— Tottenham Hotspur (@SpursOfficial) August 19, 2023
എന്നാല്‍, അവസരങ്ങളൊന്നും ഗോളാക്കി മാറ്റാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. 83-ാം മിനിട്ടിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം ഗോള്‍ വഴങ്ങിയത്. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നും ടോട്ടനം തുടങ്ങിവച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
ബോക്‌സിനുള്ളിലുണ്ടായിരുന്ന ബെന്‍ ഡേവിസാണ് യുണൈറ്റഡ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് പായിച്ചത്. താരത്തിന്‍റെ ദുര്‍ബലമായ ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്‍റെ ശ്രമം പാഴായി പോകുകയും പന്ത് ഗോളായി മാറുകയുമായിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്നും ടോട്ടനമിന് നാല് പോയിന്‍റായി. സീസണില്‍ യുണൈറ്റഡിന്‍റെ ആദ്യ തോല്‍വിയാണിത്.