മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കനത്തു. ബ്രൈറ്റനെതിരായ ജയത്തോടെ ലിവർപൂളിനെ മറികടന്ന് പോയിന്‍റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റി വീണ്ടും മുന്നിലെത്തി. പൊരുതി കളിച്ച ബ്രൈറ്റനെ രണ്ടാം പകുതിയിൽ റിയാദ് മഹ്റെസ്, ഫിൽ ഫോഡൻ, ബെർണാഡോ സിൽവ എന്നിവർ നേടിയ മൂന്ന് ഗോളുകൾക്കാണ് സിറ്റി മറികടന്നത്.
-
The best of the action from our big win against Brighton 💪#ManCity pic.twitter.com/kuMEFyx7zx
— Manchester City (@ManCity) April 20, 2022 " class="align-text-top noRightClick twitterSection" data="
">The best of the action from our big win against Brighton 💪#ManCity pic.twitter.com/kuMEFyx7zx
— Manchester City (@ManCity) April 20, 2022The best of the action from our big win against Brighton 💪#ManCity pic.twitter.com/kuMEFyx7zx
— Manchester City (@ManCity) April 20, 2022
53-ാം മിനിറ്റിൽ റിയാദ് മഹ്റെസിന്‍റെ ഷോട്ട് ബ്രൈറ്റൻ താരം ഡങ്കിന്‍റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. 65-ാം മിനിറ്റിൽ മഹ്റെസിന്‍റെ പാസിൽ നിന്നും ഫിൽ ഫോഡൻ നേടിയ ഗോളും ബ്രൈറ്റൻ പ്രതിരോധ താരങ്ങളിൽ തട്ടിയാണ് ഗോൾ ആയത്. 82-ാം മിനിറ്റിൽ ബ്രൈറ്റൻ ഗോൾ കീപ്പർ സാഞ്ചസിന്‍റെ പാസ് പിടിച്ചെടുത്ത് ഡിബ്രുയ്‌ൻ നൽകിയ പന്ത് ഗോൾ ആക്കി മാറ്റിയ ബെർണാർഡോ സിൽവ സിറ്റി ജയം പൂർത്തിയാക്കി. ജയത്തോടെ 32 മത്സരങ്ങൾക്ക് ശേഷം 77 പോയിന്‍റുള്ള സിറ്റി ലിവർപൂളിനെക്കാൾ ഒരു പോയിന്‍റ് മുകളിലാണ്.
-
Another turn in this brilliant title race! 🏎 pic.twitter.com/70jLjAGD6s
— Premier League (@premierleague) April 20, 2022 " class="align-text-top noRightClick twitterSection" data="
">Another turn in this brilliant title race! 🏎 pic.twitter.com/70jLjAGD6s
— Premier League (@premierleague) April 20, 2022Another turn in this brilliant title race! 🏎 pic.twitter.com/70jLjAGD6s
— Premier League (@premierleague) April 20, 2022
സ്റ്റാൻഫോർഡ് ബ്രിഡ്‌ജിൽ ചെല്‍സിക്ക് തോൽവി; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 3 തുടർ പരാജയങ്ങൾക്ക് ശേഷമുള്ള മത്സരത്തിൽ ലണ്ടൻ ചുവപ്പിച്ചു ആർസണൽ. ചെൽസിയുടെ മൈതാനമായ സ്റ്റാൻഫോർഡ് ബ്രിഡ്‌ജിൽ നടന്ന ലണ്ടൻ ഡർബിയിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ആഴ്‌സണൽ ജയം പിടിച്ചെടുത്തത്. 32 മത്സരങ്ങളില്‍ 57 പോയിന്‍റുമായി ആർസനല്‍ അഞ്ചാമതാണ്.
-
😍 WINNING WEDNESDAYS
— Arsenal (@Arsenal) April 20, 2022 " class="align-text-top noRightClick twitterSection" data="
🔵 2-4 🔴 (FT)#CHEARS pic.twitter.com/Y1ow0Nupkw
">😍 WINNING WEDNESDAYS
— Arsenal (@Arsenal) April 20, 2022
🔵 2-4 🔴 (FT)#CHEARS pic.twitter.com/Y1ow0Nupkw😍 WINNING WEDNESDAYS
— Arsenal (@Arsenal) April 20, 2022
🔵 2-4 🔴 (FT)#CHEARS pic.twitter.com/Y1ow0Nupkw
ആദ്യപകുതിയിലെ രണ്ട് ഗോളുകളില്‍ ഒതുങ്ങി ചെല്‍സിയുടെ പോരാട്ടം. 17-ാം മിനുറ്റില്‍ തിമോ വെര്‍ണറും 32-ാം മിനുറ്റില്‍ അസ്‌പിലിക്യൂട്ടയുമാണ് ഗോളുകള്‍ നേടിയത്. എന്നാല്‍ ഇരട്ട ഗോളുകളുമായി എഡി എങ്കിറ്റ്യയും, എമിൽ സ്‌മിത് റോ, ബുകായോ സാക്ക എന്നിവരുടെ ഓരോ ഗോളുകളും ആർസനലിന് ജയമൊരുക്കി. തോറ്റെങ്കിലും 31 കളിയില്‍ 62 പോയിന്‍റുമായി ചെല്‍സി മൂന്നാം സ്ഥാനത്ത് തുടരുന്നു.
-
FULL-TIME Everton 1-1 Leicester
— Premier League (@premierleague) April 20, 2022 " class="align-text-top noRightClick twitterSection" data="
Richarlison's late, late equaliser earns Everton what could prove to be a vital point#EVELEI pic.twitter.com/e231mTU5ZR
">FULL-TIME Everton 1-1 Leicester
— Premier League (@premierleague) April 20, 2022
Richarlison's late, late equaliser earns Everton what could prove to be a vital point#EVELEI pic.twitter.com/e231mTU5ZRFULL-TIME Everton 1-1 Leicester
— Premier League (@premierleague) April 20, 2022
Richarlison's late, late equaliser earns Everton what could prove to be a vital point#EVELEI pic.twitter.com/e231mTU5ZR
ഇഞ്വറി ടൈമിൽ എവർട്ടണ് ജീവശ്വാസം; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്‌ത്തലൊഴിവാക്കാൻ പൊരുതുന്ന എവർട്ടണിനു ലെസ്റ്റർ സിറ്റിയോട് നിർണായക സമനില. അഞ്ചാം മിനിറ്റിൽ തന്നെ പിക്ഫോർഡിനെ മറികടന്ന ഹാർവി ബാർൺസ് ലെസ്റ്റർ സിറ്റിക്ക് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചു. 92-ാം മിനിറ്റിൽ റാന്‍റോണിന്‍റെ പാസിൽ നിന്നും റിച്ചാർലിസനാണ് നിർണായക സമനില ഗോൾ നേടിയത്. 29 പോയിന്‍റുമായി പട്ടികയിൽ 17മതാണ് എവർട്ടൺ.