ETV Bharat / sports

Premier League | കിരീടത്തിലേക്ക് അടുക്കാൻ ഗണ്ണേഴ്‌സ് ; ആൻഫീൽഡിൽ ഇന്ന് ലിവർപൂൾ - ആഴ്‌സണൽ പോരാട്ടം

തുടർച്ചയായി ഏഴ്‌ മത്സരങ്ങൾ ജയിച്ചെത്തുന്ന ആഴ്‌സണൽ, ജയത്തോടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കാനാകും ശ്രമിക്കുക. മറുവശത്ത് ടോപ് ഫോറിൽ തിരികെയെത്താൻ ലിവർപൂളിന് ജയം അനിവാര്യമാണ്

English Premier League  Liverpool vs Arsenal  match preview  ലിവർപൂൾ vs ആഴ്‌സണൽ  ലിവർപൂൾ  ആഴ്‌സണൽ  EPL  Premier League  EPL  Liverpool  Arsenal
ആൻഫീൽഡിൽ ഇന്ന് ലിവർപൂൾ - ആഴ്‌സണൽ പോരാട്ടം
author img

By

Published : Apr 9, 2023, 8:09 PM IST

ആൻഫീൽഡ് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലിവർപൂൾ - ആഴ്‌സണൽ പോരാട്ടം. 20 വർഷത്തിന് ശേഷം ആദ്യ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്‌സണലിന് ഇന്ന് ജയം നേടാനായാൽ കിരീടത്തിലേക്ക് ഒരുപടി കൂടെയടുക്കാം. ഇന്ന് രാത്രി ഒൻപത് മണിക്ക് ലിവർപൂളിന്‍റെ മൈതാനമായ ആൻഫീൽഡിലാണ് പോരാട്ടം.

എന്നാൽ സമീപകാലത്ത ആൻഫീൽഡിൽ ഗണ്ണേഴ്‌സിന്‍റെ റെക്കോഡ് അത്ര മികച്ചതല്ല. 11 വർഷത്തിനിടെ ഒരു മത്സരത്തിൽ പോലും ലിവർപൂളിനെ അവരുടെ മൈതാനത്ത് തോൽപ്പിക്കാനായിട്ടില്ല. 2012 സെപ്‌റ്റംബറിലാണ് ആൻഫീൽഡിൽ ആഴ്‌സണലിന്‍റെ അവസാന വിജയം. അന്ന് ടീമിൽ അംഗമായിരുന്ന അർട്ടേറ്റയ്‌ക്ക് പരിശീലകനായും വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആഴ്‌സണൽ ആരാധകർ.

ഫെബ്രുവരിയിൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ തോൽവിക്ക് ശേഷം സാധ്യമായ 21 പോയിന്‍റിൽ നിന്ന് 21 പോയിന്‍റും നേടിയാണ് ഗണ്ണേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി വച്ചിരിക്കുന്നത്. പെപ്‌ ഗ്വാർഡിയോളയുടെ ടീമിനെതിരെ 3-1 നായിരുന്നു ആഴ്‌സണലിന്‍റെ തോൽവി. ഈ തോൽവി കിരീടക്കുതിപ്പിൽ നിന്നും ഗണ്ണേഴ്‌സിനെ പിറകോട്ട് നയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അടുത്ത ഏഴ് മത്സരങ്ങളിലും ജയത്തോടെയാണ് പീരങ്കിപ്പടയുടെ കുതിപ്പ്. ഇന്നത്തെ മത്സരത്തിൽ ലിവർപൂളിനെ മറികടക്കാനായാൽ ആഴ്‌സണലിന് ഒന്നാം സ്ഥാനം സുരക്ഷിതമാക്കുകയും നീണ്ട കാലത്തെ സ്വപ്‌നമായ ലീഗ് കിരീടത്തിലേക്ക് അടുക്കുകയും ചെയ്യാം.

ഇതിനകം തന്നെ ഈ സീസണിൽ വലിയ വെല്ലുവിളികൾ അതിജീവിച്ചാണ് അർട്ടേറ്റയുടെ യുവനിര കുതിക്കുന്നത്. എമിറേറ്റസിൽ നടന്ന മത്സരങ്ങളിൽ ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടീമുകളെ തോൽപിച്ചു. ടോട്ടൻഹാമിനെ രണ്ട് മത്സരങ്ങളിലും പരാജയപ്പെടുത്തിയ ആഴ്‌സണൽ ചെൽസിയെ അവരുടെ മൈതാനത്തും കീഴടക്കി. മാഞ്ചസ്റ്റർ ടീമുകളുമായി ഒരോ തോൽവി മാറ്റി നിർത്തിയാൽ ടോപ് ഫൈവ് ടീമുകൾക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

'ടീം ക്യാമ്പിൽ വളരെ ആവേശം കാണാൻ കഴിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് അറിയാം. എങ്കിലും ആൻഫീൽഡിൽ വർഷങ്ങളായുള്ള മോശം റെക്കോഡ് തിരുത്താനുള്ള അവസരമാണിത്' - മത്സരത്തിന് മുന്നോടിയായി ആഴ്‌സണൽ പരിശീലകൻ അർട്ടേറ്റ പറഞ്ഞു. 11 വർഷത്തെ ചരിത്രം മാറ്റിയെഴുതാനാകും ആഴ്‌സണൽ ഇന്നിറങ്ങുക. 2012 ൽ ലൂകാസ് പെഡോൾസ്‌കി, സാന്‍റി കസോർല എന്നിവരുടെ ഗോളിലാണ് അന്ന് ഗണ്ണേഴ്‌സ് ജയിച്ചുകയറിയത്. അതിന് ശേഷം ആൻഫീൽഡ് ആഴ്‌സണലിന് ബാലികേറാമലയാണ്.

ആഴ്‌സണലിനെതിരെ മികച്ച റെക്കോഡാണ് ലിവർപൂളിനുള്ളത്. 238 മത്സരങ്ങളിൽ പരസ്‌പരം ഏറ്റുമുട്ടിയപ്പോൾ 94 മത്സരങ്ങളിൽ ലിവർപൂളും 82 മത്സരങ്ങളിൽ ആഴ്‌സണലും ജയിച്ചു. എങ്കിലും ആൻഫീൽഡിലെ അന്തരീക്ഷത്തിൽ എല്ലായ്‌പ്പോഴും മത്സരം ജയിക്കാനാകില്ലെന്ന് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് പറഞ്ഞിരുന്നു.

എന്നാൽ ലിവർപൂളിന്‍റെ പ്രകടനം അത്ര മികച്ചതല്ല. നിലവിൽ എട്ടാം സ്ഥാനത്താണവർ. അവസാന മത്സരത്തിൽ ചെൽസിക്കെതിരെ സമനിലയിൽ പിരിയുകയായിരുന്നു. അതിനാൽ ഇന്ന് ജയം അനിവാര്യമാണ്. 28 മത്സരങ്ങളിൽ 43 പോയിന്‍റാണുള്ളത്. മറുവശത്ത് ലീഡ്‌സ് യുണൈറ്റഡിനെ തോൽപിച്ചാണ് ആഴ്‌സണൽ വരുന്നത്. ഒന്നിനെതിരെ നാലു ​ഗോളിനായിരുന്നു ജയം. 29 മത്സരങ്ങളിൽ നിന്ന് 72 പോയിന്‍റാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.