ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽ ഹംഗറിക്കെതിരെ സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പരാജയപ്പെട്ട് ഇംഗ്ലണ്ട്. 90 വർഷത്തിന് ശേഷം ചരിത്രത്തിലെ നാണംകെട്ട തോൽവികളിലൊന്നാണ് ഗരത് സൗത്ത്‌ഗേറ്റിന്‍റെ ടീം ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വന്തം മൈതാനത്ത് ഒരു ഗോൾ പോലും തിരിച്ചടിക്കാതെ, നാലോ അതിലധികമോ ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങുന്നത്.
-
WOW.
— UEFA Nations League (@EURO2024) June 14, 2022 " class="align-text-top noRightClick twitterSection" data="
🇭🇺 Marco Rossi's side become the first Hungary team to beat England away from home since 1953. #NationsLeague
">WOW.
— UEFA Nations League (@EURO2024) June 14, 2022
🇭🇺 Marco Rossi's side become the first Hungary team to beat England away from home since 1953. #NationsLeagueWOW.
— UEFA Nations League (@EURO2024) June 14, 2022
🇭🇺 Marco Rossi's side become the first Hungary team to beat England away from home since 1953. #NationsLeague
1928-ന് ശേഷം നാട്ടിലെ ഏറ്റവും കനത്ത തോൽവിയെന്ന നാണക്കേടും ഇതിനൊപ്പം ചേർത്ത് വായിക്കാം. അന്ന് സ്‌കോട്‌ലാൻഡിനെതിരെ 5-1 ന്‍റെ തോൽവിയാണ് ഇംഗ്ലണ്ട് നേരിട്ടത്. 2014-ന് ശേഷം ആദ്യമായി വിജയമില്ലാതെ തുടർച്ചയായി നാല് മത്സരങ്ങളെന്ന നാണക്കേടും ഹാരി കെയ്‌നിന്‍റെയും സംഘത്തിന്‍റെയും തലയിലായി.
-
🇭🇺 Hungary go top with stunning away win
— UEFA Nations League (@EURO2024) June 14, 2022 " class="align-text-top noRightClick twitterSection" data="
🏴 England suffer their worst home defeat since 1928#NationsLeague https://t.co/BpZNHMbpsV pic.twitter.com/9zYABpxokv
">🇭🇺 Hungary go top with stunning away win
— UEFA Nations League (@EURO2024) June 14, 2022
🏴 England suffer their worst home defeat since 1928#NationsLeague https://t.co/BpZNHMbpsV pic.twitter.com/9zYABpxokv🇭🇺 Hungary go top with stunning away win
— UEFA Nations League (@EURO2024) June 14, 2022
🏴 England suffer their worst home defeat since 1928#NationsLeague https://t.co/BpZNHMbpsV pic.twitter.com/9zYABpxokv
റോളണ്ട് സല്ലായി ഇരട്ട ഗോളുകൾ നേടിയപ്പോൾ സോൾട്ട് നാഗി, ഡാനിയൽ ഗാസ്‌ഡാഗ് എന്നിവരുടെ ഗോളുകളാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഇംഗ്ലണ്ടിനെതിരെ അവരുടെ മൈതാനത്ത് ഹംഗറിയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. ഇതിന് മുൻപ് 1953-ൽ വെംബ്ലിയിൽ മൂന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ഹംഗറിയുടെ വിജയം. വെംബ്ലിയിൽ ഹംഗേറിയൻ ഇതിഹാസം ഫെറാങ്ക് പുസ്‌കാസിന്‍റെ ഇരട്ടഗോളുകളും ഉണ്ടായിരുന്നു.
-
😮 Germany 5-2 Italy
— UEFA Nations League (@EURO2024) June 14, 2022 " class="align-text-top noRightClick twitterSection" data="
😱 England 0-4 Hungary#NationsLeague
">😮 Germany 5-2 Italy
— UEFA Nations League (@EURO2024) June 14, 2022
😱 England 0-4 Hungary#NationsLeague😮 Germany 5-2 Italy
— UEFA Nations League (@EURO2024) June 14, 2022
😱 England 0-4 Hungary#NationsLeague
ഇതോടെ യുവേഫ നേഷൻസ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിലും വിജയിക്കാനാവാത്ത ഇംഗ്ലണ്ടിന് സെമി പ്രതീക്ഷ വിദൂരമാണ്. രണ്ട് സമനിലയും, രണ്ട് തോൽവിയുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.