മഡ്രിഡ്: സ്‌പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ പടിയിറങ്ങും മുമ്പ് ആരാധകരോട് നന്ദി പറഞ്ഞ് യുറുഗ്വായ് സൂപ്പര്‍ സ്റ്റാര്‍ ലൂയി സുവാരസ്. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടില്‍ തന്‍റെ അവസാന മത്സരം കളിച്ച സുവാരസ് നിറ കണ്ണുകളോടെയാണ് സ്റ്റേഡിയം വിട്ടത്. ലാ ലിഗയില്‍ സെവിയ്യയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് താരം ആരാധകരോട് നന്ദി പറഞ്ഞത്.
-
#GraciasSuárez pic.twitter.com/qPgWQzeeTc
— Atlético de Madrid (@atletienglish) May 15, 2022 " class="align-text-top noRightClick twitterSection" data="
">#GraciasSuárez pic.twitter.com/qPgWQzeeTc
— Atlético de Madrid (@atletienglish) May 15, 2022#GraciasSuárez pic.twitter.com/qPgWQzeeTc
— Atlético de Madrid (@atletienglish) May 15, 2022
''ഞാൻ വന്നത് മുതൽ അവർ എനിക്ക് തന്ന സ്നേഹം അതിശയകരമാണ്, ഞാനത് മറക്കില്ല. കളിക്കളത്തില്‍ അതു ഞാന്‍ തിരികെ നൽകാൻ ശ്രമിച്ചു, എനിക്ക് മുന്നില്‍ അതിന്‍റെ വാതിലുകൾ തുറന്ന ഒരു ക്ലബ്ബിന് ഞാൻ 200 ശതമാനവും നൽകി. ഈ ക്ലബ്ബിന്‍റെ വാത്സല്യം എപ്പോഴും എന്നോടൊപ്പമുണ്ടാവും. അത്‌ലറ്റിക്കോയെ ഞാൻ എന്‍റെ ഹൃദയത്തിൽ കൂടെ കൊണ്ടുപോകും." സുവാരസ് പറഞ്ഞു.
-
Atletico Madrid said goodbye to Luis Suarez and Hector Herrera after their last home game for the club ❤️ pic.twitter.com/FiyQCy53Wq
— ESPN FC (@ESPNFC) May 15, 2022 " class="align-text-top noRightClick twitterSection" data="
">Atletico Madrid said goodbye to Luis Suarez and Hector Herrera after their last home game for the club ❤️ pic.twitter.com/FiyQCy53Wq
— ESPN FC (@ESPNFC) May 15, 2022Atletico Madrid said goodbye to Luis Suarez and Hector Herrera after their last home game for the club ❤️ pic.twitter.com/FiyQCy53Wq
— ESPN FC (@ESPNFC) May 15, 2022
ബാഴ്‌സലോണയില്‍ നിന്നും 2020ലാണ് രണ്ട് വര്‍ഷക്കരാറില്‍ സുവാരസ് അത്‌ലറ്റിക്കോയില്‍ എത്തുന്നത്. ഈ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് താരം ആരാധകരോട് ഔദ്യോഗികമായി തന്നെ വിടപറഞ്ഞത്.
അത്‌ലറ്റിക്കോയിലെ ആദ്യ സീസണില്‍ 32 ലീഗ് മത്സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ അടിച്ച് കൂട്ടാന്‍ താരത്തിനായിരുന്നു. എന്നാല്‍ ഈ സീസണില്‍ സുവാരസിന് തിളങ്ങാനായിരുന്നില്ല. 48 മത്സരങ്ങളില്‍നിന്ന് 14 ഗോളുകള്‍ മാത്രമാണ് താരത്തിന് നേടാനായത്.
സീസണില്‍ ഒരു മത്സരം മാത്രം ശേഷിക്കെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോയുള്ളത്. 37 മത്സരങ്ങളില്‍ നിന്നും 68 പോയിന്‍റാണ് സംഘത്തിനുള്ളത്. ലീഗിലെ അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡാണ് സംഘത്തിന്‍റെ എതിരാളി. ഈ മത്സരത്തോടെ അത്‌ലറ്റിക്കോയില്‍ നിന്നും സുവാരസ് വിടവാങ്ങും. അതേസമയം താരത്തിനായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ല രംഗത്തുണ്ട്.