ETV Bharat / sports

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: കാമറൂണിനെ വീഴ്ത്തി ഈജിപ്‌ത് ഫൈനലില്‍

author img

By

Published : Feb 4, 2022, 10:17 AM IST

ബുര്‍ക്കിന ഫാസോയെ മറികടന്ന സെനഗലാണ് ഫൈനലില്‍ ഈജിപ്‌ത്തിന്‍റെ എതിരാളി

AFCON 2022: egypt entered to final  കാമറൂണിനെ വീഴ്ത്തി ഈജിപ്‌ത് ഫൈനലില്‍...  സെനഗലാണ് ഫൈനലില്‍ ഈജിപ്‌ത്തിന്‍റെ എതിരാളി  Senegal will face Egypt in the final  african nations cup result
ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: കാമറൂണിനെ വീഴ്ത്തി ഈജിപ്‌ത് ഫൈനലില്‍..

യൗണ്ടേ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോളിന്‍റെ ഫൈനലില്‍ പ്രവേശിച്ച് ഈജിപ്‌ത്. സെമി ഫൈനലില്‍ ആതിഥേയരായ കാമറൂണിനെ മറികടന്നാണ് ഈജിപ്‌ത് ഫൈനലിലെത്തിയത്. അധികസമയത്തും ഗോൾ രഹിതമായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഈജിപ്‌ത് വിജയം നേടിയത്.

ആദ്യ സെമിയില്‍ ബുര്‍ക്കിന ഫാസോയെ മറികടന്ന സെനഗലാണ് ഫൈനലില്‍ ഈജിപ്‌ത്തിന്‍റെ എതിരാളി. ലിവര്‍പൂളില്‍ സഹതാരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും പരസ്‌പരം ഏറ്റുമുട്ടും എന്നത് ഫൈനലിനെ വ്യത്യസ്‌തമാക്കും.

പെനാല്‍റ്റിയില്‍ 3-1 എന്ന സ്‌കോറിന് വിജയിച്ചാണ് ഈജിപ്‌ത് ഫൈനലിലിടം പിടിച്ചത് . ഈജിപ്‌ത് ഗോള്‍കീപ്പര്‍ മുഹമ്മദ് അബൗ കിടിലന്‍ സേവുകളുമായി കളം നിറഞ്ഞു. 2017 നേഷന്‍സ് കപ്പ് ഫൈനലില്‍ കാമറൂണിനോടേറ്റ തോല്‍വിയ്ക്ക് പ്രതികാരം ചെയ്യാനും ഈജിപ്‌തിന് സാധിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിലും പെനല്‍റ്റിയിലൂടെയാണ് ഈജിപ്‌ത് വിജയിച്ചത്.

  • 🔺 Saved Eric Bailly's penalty vs Ivory Coast
    🔺 Made three great stops vs Morocco
    🔺 Saved two penalties vs Cameroon

    Gabaski appreciation tweet 👏 pic.twitter.com/Xb3yzxc20Z

    — GOAL (@goal) February 3, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ:AFCON 2022: മാനെയുടെ മികവില്‍ സെനഗൽ ആഫ്രിക്കന്‍ കപ്പ് ഫൈനലിൽ

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഹറോള്‍ഡ് മൗക്കോണ്ടി,ജെയിംസ് സിലിക്കി എന്നിവരുടെ കിക്കുകൾ തടഞ്ഞാണ് മുഹമ്മദ് അബൗ ഈജിപ്‌ത്തിന്‍റെ രക്ഷകനായത്.

ഫെബ്രുവരി ആറിനാണ് ഫൈനല്‍ പോരാട്ടം. ഏഴ് തവണ ജേതാക്കളായ ഈജിപ്‌ത് 2010 ന് ശേഷമൊരു കിരീടമായിരിക്കും ലക്ഷ്യമിടുന്നത് . സെനഗല്‍ ആദ്യ കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.